പൊഴുതന: കാലവര്‍ഷക്കെടുതിയില്‍ വയനാടന്‍ കാര്‍ഷിക മേഖല തകര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ 10 ലക്ഷം രൂപരെയുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ എഴുതിത്തള്ളണമെന്ന് സി.പി.ഐ. വൈത്തിരി മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു. പ്രധാന കാര്‍ഷിക മേഖലകളെല്ലാം ദിവസങ്ങളോളം വെള്ളത്തിനടിയിലായതോടെ വലിയ സാമ്പത്തിക നഷ്ടങ്ങളാണ് കര്‍ഷകര്‍ക്ക് നേരിട്ടിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് ലോണുകളെടുത്തും വായ്പവാങ്ങിയുമാണ് മിക്ക കര്‍ഷകരും കൃഷി ഇറക്കിയിരിക്കുന്നത്. ചെറുകിട നാമമാത്ര കര്‍ഷകരാണ് ഏറെയും. സി.എം. ബാലന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. ബാബു, അഷറഫ് തയ്യില്‍, ഷിബു പോള്‍, കെ.കെ. തോമസ്, പി.ടി.കരുണാകരന്, കുമരേശന്‍, പ്രസീത, ജോമോന് ജോസഫ്, സി. രാജീവന്, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു