Tuesday, December 11, 2018 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.53 AM

പ്രളയബാധിതര്‍ക്ക്‌ കുട്ടി പോലീസിന്റെ കൈത്താങ്ങ്‌

കല്‍പ്പറ്റ: പ്രളയബാധിതര്‍ക്ക്‌ കുട്ടി പോലീസിന്റെ കൈത്താങ്ങ്‌. മുണ്ടേരി ജി.വി.എച്ച്‌. എസ്‌.എസിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളാണ്‌ പ്രളയത്തില്‍ നാശനഷ്‌ടം നേരിട്ടവര്‍ക്ക്‌ സാന്ത്വനമായി സഹായങ്ങള്‍ ചെയ്‌തത്‌. പ്രളയക്കെടുതി തുടങ്ങിയ ആഗസ്‌റ്റ് ഏഴ്‌ മുതല്‍ ഇവര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 88 കേഡറ്റുകളില്‍ 23 കുട്ടി പോലീസുകാരുടെ കുടുംബങ്ങളെ പ്രളയം നേരിട്ട്‌ ബാധിച്ചു. മറ്റുള്ളവര്‍ ക്യാമ്പിലും വീടുകളിലുമായി വിവിധ തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഠനോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ കേഡറ്റുകള്‍ വിതരണം ചെയ്‌തു. കമ്യൂണിറ്റി പോലീസ്‌ ഓഫീസര്‍ സജി ആന്റോ, സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളായ ഗൗതം ഗിരീഷ്‌, റാഷ്‌ല റഹീം, ജിന്‍ഷാന എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 07 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW