Saturday, September 08, 2018 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.53 AM

മുപ്പൈനാട്‌ പഞ്ചായത്ത്‌ ലൈഫ്‌ പദ്ധതി അട്ടിമറിക്കുന്നതായി എല്‍.ഡി.എഫ്‌.

കല്‍പ്പറ്റ: മുപ്പൈനാട്‌ പഞ്ചായത്ത്‌ സര്‍ക്കാരിന്റെ ലൈഫ്‌ഭവനപദ്ധതി അട്ടിമറിക്കുന്നതായി എല്‍.ഡി.എഫ്‌. അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതിയോട്‌ നിഷേധാത്മകസമീപനം സ്വീകരിക്കുന്ന യു.ഡി.എഫ്‌ പഞ്ചായത്ത്‌ ഭരണസമിതി ലൈഫ്‌ ഭവനപദ്ധതിയിലെ ഗുണഭോക്‌താക്കള്‍ക്ക്‌ ആദ്യഗഡു പണം നാളിതുവരെ നല്‍കിയിട്ടില്ല. മുന്‍ഭരണസമിതിയുടെ കാലത്തെ സമഗ്ര ഭവനപദ്ധതിക്കുവേണ്ടി ലൈഫ്‌ വിഹിതം വകമാറ്റി ചെലവഴിക്കുകയാണ്‌. പത്തിനുള്ളില്‍ ലൈഫ്‌ ഭവനപദ്ധതിക്ക്‌ ആദ്യഗഡു പണം നല്‍കിയില്ലെങ്കില്‍ ലൈഫ്‌ ഗുണഭോക്‌താക്കളെ അണിനിരത്തി പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിക്കുമെന്നും എല്‍.ഡി.എഫ്‌. അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്തില്‍ 570 പേരാണ്‌ ലൈഫ്‌ ലിസ്‌റ്റിലെ ഭവനരഹിതര്‍. ഇതില്‍ 291 പേര്‍ക്കാണ്‌ ആദ്യഗഡു നല്‍കേണ്ടത്‌. 15 ഗുണഭോക്‌താക്കളുമായി ഇതിനകം തന്നെ എഗ്രിമെന്റ്‌ തയ്യാറാക്കി. എന്നാല്‍ ഇവര്‍ക്ക്‌ പോലും ആദ്യ ഗുഡു തുക നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. മൂന്‍വര്‍ഷത്തെ സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കിയ ശേഷം ഇത്‌ നടപ്പാക്കിയാല്‍ മതിയെന്ന നിലപാടിലാണ്‌ ഭരണസമിതി. ഈ പദ്ധതിക്കായി ലൈഫിന്റെ തുക വകമാറ്റി ചെലവഴിച്ചത്‌ കുറ്റകരമായ അനാസ്‌ഥയാണ്‌. ഉദ്യോഗസ്‌ഥര്‍ ഇതിന്‌ കൂട്ട്‌ നില്‍ക്കുന്നത്‌ ചട്ടവിരുദ്ധമാണ്‌.
ലൈഫ്‌ ഭവനപദ്ധതിക്ക്‌ മറ്റ്‌ പഞ്ചായത്തുകളെല്ലാം പണം നല്‍കി പ്രവൃത്തി തുടങ്ങിയിട്ടും മുപ്പെനാട്‌ പഞ്ചായത്ത്‌ യാതൊരു നടപടികളും ആരംഭിച്ചില്ല. ഇത്‌ കൂടാതെ ഡാറ്റാബാങ്കിലെ തെറ്റുകാരണം പലര്‍ക്കും പ്ലാന്‍ അനുവദിച്ചുകിട്ടുന്നുമില്ല. ഇതിന്‌ ഉത്തരവാദിത്തം കഴിഞ്ഞ ഭരണസമിതിക്കാണ്‌. അന്ന്‌ ഭരണത്തിന്‌ നേതൃത്വം നല്‍കിയവര്‍തന്നെയാണ്‌ പഞ്ചായത്ത്‌ ഭരണത്തിന്‌ ഇപ്പോഴും നേതൃത്വം നല്‍കുന്നത്‌. എല്‍.ഡി.എഫ്‌. അംഗങ്ങളായ പി.സി.ഹരിദാസന്‍, ജോളി സ്‌കറിയ, കെ.ദാമോദരന്‍, പി. സതീദേവി, സംഗീത രാമകൃഷ്‌ണന്‍, എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ കമ്മിറ്റി കണ്‍വീനര്‍ യു. കരുണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 07 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW