Saturday, November 17, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.50 AM

മലയോരമേഖലയില്‍ വീണ്ടും വന്യമൃഗശല്യം

uploads/news/2018/09/246593/4.jpg

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വീണ്ടും വന്യമൃഗശല്യം. മേഖലയിലെ ജനങ്ങള്‍ ഭീതിയില്‍.
ആര്യങ്കാവ്‌ ഇരുളങ്കാടില്‍ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങിയതാണ്‌ അവസാന സംഭവം.
സന്തോഷ്‌ ഭവനില്‍ രമണിയുടെ ആടിനെയാണ്‌ പുലി കൊന്നത്‌.
രാത്രി വരാന്തയില്‍ കെട്ടിയിരിക്കയായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ ആടിനെയാണ്‌ പുലി പിടിച്ചത്‌. രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ വീടിനു പിറകുവശത്തു കൊന്നിട്ടിരിക്കുന്നതാണു കണ്ടത്‌.
ഇവിടെ പുലിയിറങ്ങുന്നതു പതിവായി. ഇവിടെയുള്ള താമസക്കാരുടെ ഭൂരിഭാഗം വളര്‍ത്തുമൃഗങ്ങളും പുലിക്കിരയായി കഴിഞ്ഞതോടെയാണ്‌ മേഖലയിലെ ജനങ്ങള്‍ ഭീതിയിലായത്‌. സംഭവത്തെ തുടര്‍ന്നു വനപാലകര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി ആടിനെ കൊന്നതു പുലിയാണെന്നു സ്‌ഥിരീകരിച്ചുവെങ്കിലും പുലിശല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു ജനങ്ങളുടെ പരാതി.

Ads by Google
Advertisement
Friday 07 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW