Sunday, November 18, 2018 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.50 AM

ഡോക്‌ടര്‍മാര്‍ പരസ്‌പരം തര്‍ക്കിച്ചു; രോഗികള്‍ പൊരിവെയിലില്‍ വലഞ്ഞു

uploads/news/2018/09/246592/3.jpg

പൂവറ്റൂര്‍: ഡോക്‌ടര്‍മാരുടെ ഡ്യൂട്ടിതര്‍ക്കത്തെ തുടര്‍ന്നു കുളക്കട സി.എച്ച്‌.സിയില്‍ രോഗികള്‍ വലഞ്ഞു.
താല്‍ക്കാലിക മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷയും ഡി.എം.ഒ. നിയമിച്ച താല്‍ക്കാലിക ഡോക്‌ടര്‍ മഹേഷുമായാണു തര്‍ക്കമുണ്ടായത്‌. ഇതെതുടര്‍ന്നു നൂറുകണക്കിന്‌ രോഗികള്‍ പൊരിവെയിലത്തു കാത്തുനില്‍ക്കേണ്ടിവന്നു.
പ്രളയത്തെ തുടര്‍ന്ന്‌ ഡോ. നിഷയ്‌ക്ക് പുനലൂര്‍ ഗവ. ആശുപത്രിയിലായിരുന്നു ഡ്യൂട്ടി. ഇതെസമയം മെഡിക്കല്‍ ഓഫീസറുടെ ഉത്തരവാദിത്വത്തോടെ കുളക്കട സി.എച്ച്‌.സിയുടെ പരിധിയില്‍ വരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ രാത്രിയിലും പകലും ഒരുപോലെ സേവനമനുഷ്‌ടിച്ച ഡോ. മാഹേഷ്‌ പുനലൂരില്‍ നിന്നുമെത്തിയ ഡോ.നിഷയോട്‌ ഒരു ദിവസത്തെ ലീവ്‌ ആവശ്യപ്പെട്ടു.
ലീവ്‌ കൊടുക്കില്ലെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ കട്ടായം പിടിച്ചതോടെ ലീവ്‌ ഞാന്‍ മറ്റ്‌ അധികാരപ്പെട്ടവരില്‍ നിന്നു വാങ്ങിയെടുത്തോളാമെന്ന്‌ ഡോ. മാഹേഷ്‌ പറഞ്ഞു.
ഇതെതുടര്‍ന്ന്‌ മെഡിക്കല്‍ ഓഫീസര്‍ ഡി.എം.ഒയെ വിവരമറിയിച്ചു. ഡി.എം.ഒ. ഡോ.മഹേഷിനെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ പറഞ്ഞുവെന്നു കാട്ടി ഡോ.മഹേഷിനെ തടഞ്ഞു.
ഇതോടെ രോഗികളും നാട്ടുകാരും സംഘടിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആര്‍. ദീപ, കുളക്കട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.സരസ്വതി, ബ്ലോക്ക്‌ മെമ്പര്‍ കെ.ചന്ദ്രകുമാരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കെ.ശ്രീജ, എസ്‌.രഞ്‌ജിത്ത്‌, പൂവറ്റൂര്‍ സുരേന്ദ്രന്‍, കെ.വിനോദ്‌ എന്നിവരെത്തി ഡോ. മഹേഷിന്‌ രോഗികളെ പരിശോധിക്കാന്‍ അവസരമൊരുക്കി.
തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിളിച്ചുചേര്‍ത്ത അടിയന്തര ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റി(എച്ച്‌.എം.സി)യില്‍ പങ്കെടുക്കാതെ ഡ്യൂട്ടി കഴിഞ്ഞ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷ പുത്തൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി എസ്‌.ഐ.രതീഷിനെ കണ്ട്‌ ഡോ.മഹേഷ്‌ തന്നെ ഭീഷണിപ്പെടുത്തിയതായി കാട്ടി പരാതി നല്‍കി. കൂടാതെ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതെതുടര്‍ന്ന്‌ ഡോക്‌ടര്‍ പോലീസ്‌ സംരക്ഷണയില്‍ എച്ച്‌.എം.സി.യോഗത്തില്‍ പങ്കെടുത്തു. ഡോ. മഹേഷിനെ നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. കൂടാതെ മൂന്നു വര്‍ഷം ആശുപത്രിയില്‍ ജീവന ക്കാരായി തുടരുന്ന എല്ലാ ജീവനക്കാരെയും മാറ്റാനും തീരുമാനിച്ചു.
ഇന്ന്‌ ഡ്യൂട്ടിക്കെത്തുന്ന ഡോ. മഹേഷിനെ തടഞ്ഞാല്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആര്‍.ദീപ, ജില്ലാ പഞ്ചായത്തംഗം ആര്‍.രശ്‌മി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. സരസ്വതി എന്നിവര്‍ വ്യക്‌തമാക്കി.

Ads by Google
Advertisement
Friday 07 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW