Tuesday, September 11, 2018 Last Updated 37 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.50 AM

കാര്‍ വയലിലേക്കു മറിഞ്ഞ്‌ ഒരാള്‍ക്കു പരുക്ക്‌

uploads/news/2018/09/246591/2.jpg

അഞ്ചല്‍: കൈപ്പള്ളി മുക്കിനു സമീപത്തെ വയലില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ്‌ ഒരാള്‍ക്കു പരുക്ക്‌. അഞ്ചല്‍ ചോരനാട്‌ ആര്യയില്‍ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥനായ സുഭാഷ്‌, ഭാര്യ ഷീല, മകള്‍ ആര്യ എന്നിവര്‍ സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്നലെ രാവിലെ എട്ടിന്‌ അഞ്ചലില്‍ നിന്നു വെഞ്ഞാറമൂട്‌ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു പോകുംവഴി കൈപ്പള്ളി മുക്കിന്‌ സമീപം കാറിന്റെ സ്‌റ്റിയറിങ്‌ ജാമായതിനെ തുടര്‍ന്നു വയലിലേക്കു മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണു പുറത്തെടുത്തത്‌. സ്‌ഥലത്തെത്തിയ അഞ്ചല്‍ പോലീസ്‌ പരുക്കേറ്റ ഷീല(49)യെ ആശുപത്രിയിലേക്ക്‌ മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ടയര്‍ പൊട്ടി മാറുകയും ഇടതുഭാഗം ഭാഗികമായി തകരുകയും ചെയ്‌തു.

Ads by Google
Advertisement
Friday 07 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW