Friday, November 16, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 AM

എം.സി. റോഡിലെ കൈയേറ്റം: ഒഴിപ്പിക്കല്‍നടപടി തുടങ്ങി

uploads/news/2018/09/246513/3.jpg

കുറവിലങ്ങാട്‌: എം.സി. റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‌ കെ.എസ്‌.ടി.പി. നടപടി തുടങ്ങി.
പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗത്തെ ഒഴിപ്പിക്കലും ബോര്‍ഡ്‌ നീക്കം ചെയ്യലും മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണ്‌ നടക്കുന്നത്‌. കെ.എസ്‌.ടി.പി.വക സ്‌ഥലത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ മുതല്‍ തട്ടുകടകള്‍, കടകളുടെ ചാര്‍ത്ത്‌ കൂട്ടി സ്‌ഥാപിച്ചിരിക്കുന്നത്‌ തുടങ്ങിയവയെല്ലാം നീക്കംചെയ്യുമെന്ന്‌ ഇന്നലെ എത്തിയ കെ.എസ്‌.ടി.പി. ഉദ്യോഗസ്‌ഥസംഘം പറഞ്ഞു.
തട്ടുകടകള്‍ അടക്കമുള്ളവ നടത്തുന്നവര്‍ക്ക്‌ ഇവ പൊളിച്ചുനീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. എം.സി. റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയായതോടെ റോഡിന്റെ ഇരുവശങ്ങളിലും ധാരാളം കടകള്‍ ആരംഭിച്ചിരുന്നു. താത്‌കാലിക ഷെഡ്‌ കെട്ടിയായിരുന്നു കച്ചവടം.
കാഴ്‌ച മറച്ച്‌ അപകടം ഉണ്ടാകുംവിധം വന്‍ പരസ്യ ബോര്‍ഡുകളും എം.സി. റോഡില്‍തന്നെ സ്‌ഥാപിച്ചിരുന്നു. വൈദ്യുതിത്തൂണുകളിലും പരസ്യബോര്‍ഡുകള്‍ സ്‌ഥാനംപിടിച്ചിരുന്നു. വൈദ്യുതിത്തൂണുകളില്‍ സ്‌ഥാപിച്ചിരിക്കുന്ന ഫ്‌ളെക്‌സ്‌ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യും.

Ads by Google
Advertisement
Friday 07 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW