Tuesday, November 13, 2018 Last Updated 51 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 AM

ഭക്‌തിസാന്ദ്രമായി റാസ; അനുഗ്രഹം തേടി ജനസഹസ്രം

uploads/news/2018/09/246511/1.jpg

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ്‌ പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള റാസയില്‍ അനുഗ്രഹം തേടി ഭക്‌തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ വര്‍ണമേലാപ്പിനു കീഴില്‍ പതിനായിരങ്ങള്‍ റാസയില്‍ പങ്കെടുത്തു. ആഘോഷവും ഭക്‌തിയും സമന്വയിച്ച റാസയില്‍ വര്‍ണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകര്‍ന്നു.
ഇന്നലെ മധ്യാഹ്നപ്രാര്‍ഥനയ്‌ക്കുശേഷം പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ദൈവമാതാവിനു സ്‌തുതിപ്പുകള്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി നാനാജാതി മതസ്‌ഥര്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.
വര്‍ണാഭമായ അലങ്കാരങ്ങളും പൊന്‍വെള്ളി കുരിശുകളും നിറപ്പകിട്ടാര്‍ന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി മാറി. നാലു മണിക്കൂറിലേറെ സമയമെടുത്താണു റാസ ഒരു പോയിന്റ്‌ പിന്നിട്ടത്‌.
മധ്യസ്‌ഥഹ്നപ്രാര്‍ഥനാവേളിയില്‍ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്നു വിശ്വാസികള്‍ മുത്തുക്കുടകളുമായി റാസയ്‌ക്കായി അണിനിരന്നു.
പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചു നില്‍ക്കുന്ന ഛായാചിത്രത്തിനു പിന്നില്‍ കൊടികളും വെട്ടുക്കുടകളും അതിനുപിന്നില്‍ മുത്തുക്കുടകളും അണിനിരന്നു. രണ്ടുമണിയോടെ മരക്കുരിശുകളും പൊന്‍വെള്ളിക്കുരിശുകളും റാസയില്‍ നിരന്നു. തുടര്‍ന്നു വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്‌ക്കുശേഷം അംശവസ്‌ത്രങ്ങള്‍ ധരിച്ച വൈദീകര്‍ റാസയില്‍ പങ്കുചേര്‍ന്നു ആശീര്‍വദിച്ചു. ഫാ. ജെ മാത്യു മണവത്ത്‌, ഫാ. ജോര്‍ജ്‌ കുന്നേല്‍, ഫാ. എബി കുറിച്ചമല എന്നിവര്‍ റാസയ്‌ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കല്‍ക്കുരിശ്‌, കണിയാംകുന്നു കുരിശിന്‍ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം മണര്‍കാട്‌ കവലയില്‍ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ഥനയ്‌ക്കുശേഷം അഞ്ചരയോടെയാണു റാസ തിരികെ വലിയപള്ളിയിലെത്തിച്ചേര്‍ന്നത്‌. വീഥികള്‍ക്കിരുവശവും വിശ്വാസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരകളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്‌. വയോജനസംഘാംഗങ്ങള്‍ പരമ്പരാഗത വേഷത്തിലും വിനിതാസമാജാംഗങ്ങള്‍ യൂണിഫോമിലും പൊന്‍വെള്ളി കുരിശുകള്‍ക്കിരുവശവുമായി അണിനിരന്നു.
തുടര്‍ന്നു സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. ഇന്നലെ രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്‌ക്കു യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ വൈദീക സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്ത കുറിയാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Ads by Google
Advertisement
Friday 07 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW