Thursday, November 15, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 AM

ഇടമറ്റത്ത്‌ നാട്ടുകാരെ ഭീതിയിലാക്കി മാലിന്യക്കുഴിയില്‍ പൊട്ടിത്തെറി

ഇടമറ്റം: സ്വകാര്യ അപ്പാര്‍ട്ട്‌മെമെന്റിനോട്‌ ചേര്‍ന്നുള്ള കുഴിയില്‍ ശേഖരിച്ച മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ തുടര്‍ച്ചയായി ഉണ്ടായ പൊട്ടിത്തെറി നാട്ടുകാരെ ഭീതിയിലാഴ്‌ത്തി.
ഇടമറ്റം കവലയിലുള്ള മേലകത്ത്‌ രാധാകൃഷ്‌ണന്റെ (ലാല്‍) ഉടമസ്‌ഥതയിലുള്ള കെട്ടിടത്തോടനുബന്ധിച്ചുള്ള പുരയിടത്തിലെ മാലിന്യക്കുഴിയില്‍ ഇന്നലെ വൈകിട്ടാണ്‌ രണ്ടു തവണ സ്‌ഫോടനം ഉണ്ടായത്‌. വൈകിട്ട്‌ നാലിനും ആറ്‌ നാല്‌പത്തഞ്ചിനുമാണ്‌ സ്‌ഫോടനം ഉണ്ടായത്‌. ആര്‍ക്കും പരുക്കില്ല.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേറ്ററിങ്‌ സ്‌ഥാപനത്തിലെയും ഹയറിങ്‌ ഏജന്‍സിയുടെയും മുകള്‍ നിലയിലെ താമസക്കാരുടെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്‌ ഈ കുഴിയിലാണ്‌. സംഭവം അറിഞ്ഞ്‌ പാലാ ഡി.വൈ.എസ്‌.പി: വി.ജി വിനോദ്‌കുകുമാര്‍, സി.ഐ. രാജന്‍ കെ. അരമന എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തി. എന്നാല്‍ പ്രദേശത്ത്‌ യാതൊരുവിധ നാശനഷ്‌ടവും സംഭവിച്ചിട്ടില്ലന്നും എന്തെങ്കിലും സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും പോലീസ്‌ അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്‌.

Ads by Google
Advertisement
Friday 07 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW