കുറവിലങ്ങാട്: സുറിയാനി സഭയുടെ തറവാടാണ് കുറവിലങ്ങാടെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കുറവിലങ്ങാട് മരിയശാസ്ത്രത്തിന്റെ കലാലയവും വിശുദ്ധമായ സുറിയാനി പാരമ്പര്യങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന പൊതുതറവാടുമാണ്. കുറവിലങ്ങാടിനുള്ള സഭയുടെ അംഗീകാരമാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ പദവിയും ആര്‍ച്ച് പ്രീസ്റ്റ് പദവിയും. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
സമര്‍പ്പണ ദിനമായ ഇന്നലെ ഭക്തജനങ്ങളെ മുത്തിയമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. കുമ്പസാരദിനമായി ആചരിക്കുന്ന ഇന്ന് പുലര്‍ച്ചെ 4.30, 5.30, രാവിലെ 6.30, 7.30, 8.30, 9.30, 10.45-ന് സുറിയാനി കുര്‍ബാന, ഉച്ചയ്ക്ക് പന്ത്രണ്ടിന്, 2.45-ന് വൈകുന്നേരം നാലിന് ലാറ്റിന്‍ കുര്‍ബാന. അഞ്ചിന് പാറശാല മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ തോമസ് മാര്‍ യൗസേബിയൂസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് നൊവേന, ജപമാലപ്രദക്ഷിണം, രാത്രി 8.30-ന് വിശുദ്ധ കുര്‍ബാന.
പ്രധാന തിരുനാള്‍ദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പൊതുമാമ്മോദീസാ, 9.30-ന് പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പതിനൊന്നിന് മേരീനാമധാരി സംഗമം. സംഗമത്തിനെത്തുന്ന മേരിനാമധാരികള് 21 കള്ളപ്പംവീതം നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പതിവ് ഇക്കുറിയില്ല. ഇതിന് പകരമായി ഇതിന്റെ ചെലവ് വരുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യുന്ന കൗണ്ടറില്‍ ഇതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 11.30-ന് ജൂബിലി കപ്പേളയിലേക്ക് ജപമാലപ്രദക്ഷിണം. വൈകുന്നേരം 4.30-ന് വിശുദ്ധ കുര്‍ബാന.