Friday, September 07, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 AM

രാമപുരം സഹകരണബാങ്ക്‌ ക്രമക്കേട്‌: അന്വേഷണത്തിന്‌ ഉത്തരവ്‌

പാലാ: രാമപുരം സര്‍വീസ്‌ സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച്‌ വകുപ്പുതല സമഗ്ര അന്വേഷണത്തിന്‌ ഉത്തരവ്‌. 2017 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏര്‍പ്പെടുത്തിയ നാള്‍ മുതല്‍ ബാങ്കിന്‌ 3.5 കോടി രൂപ നഷ്‌ടം വന്നതു സംബന്ധിച്ച്‌ ഓഹരി ഉടമകള്‍ നല്‍കിയ പരാതിയിലാണ്‌ നടപടി. അനധികൃത ബാങ്ക്‌ വായ്‌പ അനുവദിച്ചതു സംബന്ധിച്ച പരാതിയില്‍ ബാങ്കിന്റെ ലീഗല്‍
അഡൈ്വസറെ തല്‍സ്‌ഥാനത്തുനിന്ന്‌ നീക്കംചെയ്‌തിട്ടുണ്ട്‌. ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായി മത്സരിച്ചയാളെ ലീഗല്‍ അഡൈ്വസറായി നിയമിച്ചത്‌ ആക്ഷേപത്തിനിടയാക്കിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ രണ്ടുകോടിക്കുമേല്‍ ലാഭമുണ്ടായിരുന്ന ബാങ്ക്‌ ഇപ്പോള്‍ 3.5 കോടി രൂപയുടെ നഷ്‌ടത്തിലേക്ക്‌ എത്തിയതാണ്‌ പരാതിക്ക്‌ കാരണമായത്‌.
ബാങ്കിന്റെ ഒട്ടനവധി ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കിയതായി അംഗങ്ങള്‍ ആരോപിക്കുന്നു. 25 ശതമാനം ലാഭവിഹിതം കിട്ടിയിരുന്ന ഓഹരിയുടമകള്‍ക്ക്‌ അതും നഷ്‌ടമായി. കെടുകാര്യസ്‌ഥതയും ധൂര്‍ത്തും കേസുകള്‍ക്ക്‌ ലക്ഷങ്ങള്‍ ചെലവഴിച്ചതും നഷ്‌ടത്തിന്‌ കാരണമായതായി ആരോപിക്കുന്നു.
ഈമാസം 29-ന്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പ്രസിദ്ധീകരിച്ച കരട്‌ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടാണ്‌ കണ്ടെത്തിയത്‌. 18 വയസില്‍ താഴെയുള്ള നിരവധി കുട്ടികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അംഗങ്ങള്‍ പറയുന്നു. ഒരാള്‍ക്കുതന്നെ രണ്ടു മുതല്‍ മൂന്നു വരെ അംഗത്വം നല്‍കിയതായും തെളിവ്‌ ലഭിച്ചു. ഇതേത്തുടര്‍ന്ന്‌ സഹകരണ മന്ത്രി, ചീഫ്‌ സെക്രട്ടറി, വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ സഹകരണ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാര്‍ അന്വേഷണത്തിന്‌ ഉത്തരവായി.
അഡ്‌മിനിസ്‌ട്രേഷന്‍ ഭരണത്തിന്‍ കീഴിലുള്ള ക്രമക്കേട്‌ സംബന്ധിച്ച്‌ 10 ദിവസത്തിനകം അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ സഹകരണ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാര്‍ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറെ ചുമതലപ്പെടുത്തി.അന്വേഷണത്തെ ചെറുക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നോമിനികളെ ഉള്‍പ്പെടുത്തി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ഹൈക്കോടതി ഉത്തരവിലൂടെ തടയാന്‍ സാധിച്ചതായി അംഗങ്ങള്‍ അറിയിച്ചു.
മുന്‍ ബാങ്ക്‌ പ്രസിഡന്റ്‌ വി.എ. ജോസ്‌ ഉഴുന്നാലില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഉത്തരവ്‌. വോട്ടര്‍പട്ടികയിലെ ക്രമക്കേട്‌ സംബന്ധിച്ചും അദ്ദേഹം അസിസ്‌റ്റന്റ്‌ രജിസട്രാര്‍ക്ക്‌ നല്‍കിയിരുന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഹിയറിങ്‌ നോട്ടീസ്‌ നല്‍കിയിരുന്നുവെങ്കിലും ഉദ്യോസ്‌ഥര്‍ ഹാജരായില്ല. പത്രസമ്മേളനത്തില്‍ അംഗങ്ങളായ മത്തച്ചന്‍ പുതിയിടത്തുചാലില്‍, അനൂപ്‌ താന്നിക്കല്‍, ബെന്നി കീത്താപ്പിള്ളിയില്‍, ജയ്‌മോന്‍ മുടയാരത്ത്‌, ജോര്‍ജ്‌ മാത്യു ചീങ്കല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 07 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW