Thursday, November 15, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 AM

ആറു യുവതീ-യുവാക്കള്‍ക്ക്‌ വിവാഹമൊരുക്കി കൊഴുവനാല്‍ ജെ.സി.ഐ.

പാലാ: കൊഴുവനാല്‍ ജെ.സി.ഐ.യുടെ നേതൃത്വത്തില്‍ നിര്‍ധനരായ ആറു യുവതീ-യുവാക്കളുടെ മംഗല്യസ്വപ്‌നം സാക്ഷാത്‌കരിക്കുന്നു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന നാനാജാതിമതസ്‌ഥരായ ആറ്‌ വധൂവരന്മാരെയാണ്‌ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇവര്‍ക്ക്‌ അവരുടെ മതവിശ്വാസപ്രകാരം വിവാഹിതരാകാം. വിവാഹത്തിനാവശ്യമായ സ്വര്‍ണം ജെ.സി.ഐ. നല്‍കും. ക്ഷേത്രങ്ങളിലും പള്ളികളിലും വിവാഹിതരാകുന്ന ഇവര്‍ക്ക്‌ നാളെ രാവിലെ 11.30-ന്‌ കൊഴുവനാല്‍ പള്ളി പാരിഷ്‌ഹാളില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകും. മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ആന്റോ ആന്റണി എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, വികാരി ഫാ. തോമസ്‌ ഓലിക്കല്‍, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, ജെ.സി.ഐ. ഇന്റര്‍നാഷ്‌ണല്‍ വൈസ്‌ പ്രസിഡന്റ്‌ രാംകുമാര്‍ മേനോന്‍, ജെ.സി.ഐ. സോണ്‍ പ്രസിഡന്റ്‌ അനില്‍ ചെമ്മണ്ണൂര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി തുടങ്ങിയ രാഷ്‌ട്രീയ- സാമൂഹികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജെ.സി.ഐ കൊഴുവനാല്‍ പ്രസിഡന്റ്‌ ജോസി ജോസഫ്‌ പൊയ്‌കയില്‍, ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, സെക്രട്ടറി അവിനാഷ്‌ മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. ജോര്‍ജ്‌ പുളിക്കല്‍, ട്രഷറര്‍ ജോണി മറ്റം, വിന്‍സെന്റ്‌ ഫിലിപ്പ്‌, ഫിലിപ്പ്‌ സി. ജോസഫ്‌, റ്റി.സി. ജോസഫ്‌, ജോര്‍ജ്‌ ജോസഫ്‌ പുതിയാത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 07 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW