Thursday, February 21, 2019 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

സഹപാഠികള്‍ക്ക്‌ സ്‌നേഹ വീടൊരുക്കാന്‍ ശിവപുരം സ്‌കൂളിലെ എന്‍ എസ്‌ എസ്യൂണിറ്റ്‌ ഒരുങ്ങി

മട്ടന്നൂര്‍: സഹപാഠികള്‍ക്ക്‌ സ്‌നേഹ വീടൊരുക്കാന്‍ ശിവപുരം സ്‌കൂളിലെ എന്‍ എസ്‌ എസ്യൂണിറ്റ്‌ ഒരുങ്ങി. ഭവന രഹിതരായ മൂന്നു സഹപാഠികളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്‌ എസ്‌ വോളന്റീര്‍മാര്‍. നാടുവാനാട്ടെ മുഹമ്മദ്‌ റാഫി, ഖദീജ ദമ്പതികളുടെ നാല്‌മക്കളില്‍ മൂന്ന്‌ പേരും ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്‌ പഠിക്കുന്നത്‌. ഒരാള്‍ നടുവനാട്‌ എല്‍പിസ്‌കൂളിലുമാണ്‌ പഠിക്കുന്നത്‌.
കൂലി പണിക്കാരനായ കുട്ടികളുടെ പിതാവ്‌ മുഹമ്മദ്‌ റാഫി ഹൃദ്രോഗത്തിനു ചികിത്സയില്‍ ആയതോട്‌ കൂടി യാണ്‌ ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്‌.ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ നിന്നും പ്രധാന മന്ത്രി ആവാസയോജന വഴി ലഭിച്ച തുക ഉപയോഗിച്ച്‌ നിര്‍മാണം തുടങ്ങിയ വീട്‌ ഇന്ന്‌ ചുമര്‌ വെച്ച നിലയിലാണ്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം വീട്‌ നിര്‍മാണം മുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തിലേറെ ആയി. പൂര്‍ത്തിയാകാത്ത വീട്ടില്‍ ടാര്‍പോളിന്‍ ഷീറ്റ്‌ വലിച്ചു കെട്ടിയാണ്‌ പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന ഈ ആറംഗ കുടുംബ ഇത്‌ വരെ കഴിഞ്ഞു കൂടിയിരുന്നത്‌. ഈ വര്‍ഷം ആദ്യം സമീപത്തുള്ള വാടക വീട്ടിലേക്കു മാറിയിരിക്കുകയാണ്‌.ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ്‌ ഈ കുടുംബം ഇപ്പോള്‍ കഴിഞ്ഞു വരുന്നത്‌. ഈ കുടുംബത്തിന്റെ ദയനീയ അവസ്‌ഥ മനസ്സിലാക്കിയാണ്‌ സ്‌കൂളിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീം വീട്‌ പണി പൂര്‍ത്തീകരിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. അതിനു വേണ്ട സാമ്പത്തികം കണ്ടെത്താന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്‌ സ്‌കൂളിലെ നൂറോളം എന്‍ എസ്‌ എസ്‌
വോളന്റീര്‍മാര്‍. ഇതോടൊപ്പം സുമനസ്സുകളുടെ സഹായം കൂടി ഉണ്ടെങ്കില്‍ നാലു കുട്ടികള്‍ അടങ്ങുന്ന ഈ കുടുംബത്തിന്‌ സുരക്ഷിത ഭവനം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. വീട്‌ പണി പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW