Tuesday, November 13, 2018 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

മട്ടന്നുരില്‍ നഗരത്തില്‍ സ്‌ഥാപിച്ച ക്യാമറ തുണില്‍ പരസ്യം പതിപ്പിക്കുന്നത്‌ വിവാദമാവുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ മട്ടന്നൂര്‍ നഗരം സിസിടി ക്യാമറ വലയത്തില്‍ ലാക്കുന്നതിന്റെ ഭാഗമായി മട്ടന്നുരില്‍ നഗരത്തില്‍ സ്‌ഥാപി ച്ച്‌ ഇരുമ്പ്‌ തുണില്‍ പരസ്യം പതിപ്പിക്കുന്നത്‌ വിവാദമാവുന്നു.
ക്യാമറയുടെ കേബിള്‍ വലിക്കുന്നതിന്റെ ഭാഗമായാണ്‌ മട്ടന്നൂര്‍ തലശ്ശേരിേ റോഡ്‌ മുതല്‍ കണ്ണൂര്‍ റോഡിലെ വായാത്തോട്‌ വരെ ഇരുമ്പ്‌ തുണുകള്‍ സ്‌ഥാപിച്ചത്‌
കേബിള്‍ വലിച്ചതിന്‌ ശേഷം തുണുകളില്‍ വിവിധ കമ്പനികളുടെ പരസ്യം പതിക്കാന്‍ അനുവദി നല്‍കിയതിനെച്ചൊല്ലിയാണ്‌ വിവിധ സംഘടനകള്‍ പ്രതിഷേധവും മായി രംഗത്ത്‌ വന്നത്‌.
നിലവിലെ റോഡിന്റെ ഒരു വശത്ത്‌ സ്‌ഥാപിച്ച്‌ ഇരുമ്പ്‌ തുണില്‍ സ്‌ഥാപിക്കുന്ന പരസ്യം ബോര്‍ഡ്‌ കാരണം കാല്‍നടയാത്ര പോലും പ്രയാസത്തിലാക്കുമെന്നാണ്‌ സംഘടനകള്‍ പറയുന്നു.
വീതി കുറഞ്ഞ റോഡില്‍ പരസ്യ ബോര്‍ഡുകള്‍ തള്ളിനില്‍ക്കുന്നത്‌ വാഹനങ്ങള്‍ക്കും ഭീഷണിയാവുമെന്നാണ്‌ ചിലര്‍ ആരോപിക്കുന്നത്‌.
നിലവില്‍ മട്ടന്നുര്‍ നഗരത്തിന്‍ ക്യാമറ സ്‌ഥാപിക്കുന്നതിന്‌ വേണ്ടി 60 ലക്ഷം രുപയാണ്‌ നഗരസഭ ചിലവഴിക്കാന്‍ തിരുമാനിച്ചത്‌. വന്‍ ബാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ്‌ സ്വകാര്യ എജന്‍സിക്ക്‌ ക്യാമറ സ്‌ഥാപിക്കാന്‍ അനുമതി നല്‍കിയത്‌.
ഇതിനു വേണ്ട 60 ലക്ഷം രൂപ സ്വകാര്യ കമ്പനി പരസ്യം വഴി കണ്ടെത്തി നല്‍കും
നഗരസഭയുടെ നടപടിക്ക്‌ എതിരെ വിവിധ സംഘടനകള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW