Thursday, July 04, 2019 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

ബാസ്‌ക്കറ്റ്‌ ബോള്‍ താരം എബിന്‍ ബേബിക്ക്‌ സ്വീകരണം നല്‍കി

പയ്യാവൂര്‍: പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി ഇന്ത്യന്‍ മിലിട്ടറിയിലേക്ക്‌ ബാസ്‌ക്കറ്റ്‌ ബോള്‍ പ്ലെയറായി ജോലി നേടിയ എബിന്‍ ബേബി മുട്ടാട്ടുമലയിലിന്‌ പൗരസമിതിയും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും പിടിഎ യും സ്‌ക്കൂള്‍ മാനേജ്‌മെന്റും ചേര്‍ന്ന്‌ ഉജ്വല സ്വീകരണം നല്‍കി. ഹൈദരാബാദ്‌ ആര്‍ട്‌ലറി യൂണിറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എബിന്‍ യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ദേവമാതാ സ്‌കൂളില്‍ നിന്നും നേടി. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആദ്യ ബാച്ച്‌ അംഗമാണ്‌ എബിന്‍. പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു.ഫാ.സുനീഷ്‌ പുതുകുളങ്ങര അധ്യക്ഷത വഹിച്ചു.എന്‍.പി.ജോസഫ്‌, പി.എം.കൃഷ്‌ണന്‍, ടോണി ജോസഫ്‌, ടെന്‍സണ്‍ ജോര്‍ജ്‌ കണ്ടത്തിന്‍കര, ജോബി തെങ്ങുംപള്ളില്‍, ഷിജു കുന്നുമ്മല്‍, സണ്ണി ജെയിംസ്‌, ബിജു അഗസ്‌റ്റിന്‍ മുതുപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.എബിന്‍ ബേബിക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്‌സി ചിറ്റൂപ്പറമ്പിന്‍ ഉപഹാരം നല്‍കി.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW