Friday, February 15, 2019 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

മാവടിയില്‍ ഭൂമി വിണ്ടു കീറിയ സ്‌ഥലത്ത്‌ യു.എസ്‌. സംഘം പരിശോധന നടത്തി

uploads/news/2018/09/246488/4.jpg

നെടുങ്കണ്ടം: മാവടിയില്‍ ഭൂമി വിണ്ടു കീറിയ സ്‌ഥലത്ത്‌ യു.എസ്‌. പഠനസംഘം പരിശോധന നടത്തി. യു.എസ്‌. സയന്‍സ്‌ ഫൗണ്ടേഷന്റെ ജിയോ ടെക്‌നിക്കല്‍ എക്‌സ്‌ട്രീം ഇവന്‍സ്‌ റെക്കണയസന്‍സ്‌ അസോസിയേഷനാണു പഠനത്തിനെത്തിയത്‌.
മാവടി തേനംമാക്കല്‍ (ഫിലിപ്പ്‌) അപ്പച്ചന്റെ വീടിന്റെ അടിഭാഗത്തെ മണ്ണ്‌ വിണ്ടു കീറി ഇടിഞ്ഞു താഴ്‌ന്ന സ്‌ഥലത്താണു പരിശോധന നടത്തിയത്‌. ഇന്നലെ വൈകിട്ട്‌ ആറുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം പരിശോധന നടത്തി. തീവ്രമഴയെത്തുടര്‍ന്ന്‌ ഭൂമിക്കടിയില്‍ മണ്ണിടിഞ്ഞു താഴ്‌ന്നതാണ്‌ വീടു തകരാന്‍ കാരണമെന്നു വിദഗ്‌ദധസംഘം പറഞ്ഞു. സംഭവത്തെക്കുറിച്ചു സാറ്റ്‌ലൈറ്റ്‌ സംവിധാനത്തിലുടെ വിശദപഠനം നടത്തും. പൈനാവ്‌, ചെറുതോണി, നിര്‍മലാസിറ്റി, വാഴവര എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കേരളാ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്‍ഡ്‌ പ്രഫ. സജിന്‍ കുമാര്‍, മെഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ്‌ പ്രഫസര്‍ ഡോ.തോമസ്‌ ഉമ്മന്‍, അര്‍ക്കാ സന്‍സ്‌ യൂണിവേഴ്‌സിറ്റി അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. റിച്ചാര്‍ഡ്‌ കോഫ്‌മാന്‍, മൈനിങ്‌ ജിയോളജി ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.കെ, ബൈജു, ജില്ല ജിയോളജിസ്‌റ്റ്‌ ബി. അജയകുമാര്‍ എന്നിവരാണ്‌ സ്‌ഥലത്ത്‌ പരിശോധന നടത്തിയത്‌. വിദഗ്‌ധ സംഘം ഇന്നു മൂന്നാറിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തും.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW