Saturday, September 08, 2018 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

ചന്ദനമരം വെട്ടിക്കടത്താന്‍ ശ്രമിച്ച ആറംഗസംഘം പിടിയില്‍

uploads/news/2018/09/246487/3.jpg

വണ്ടിപ്പെരിയാര്‍: ചന്ദനമരം മുറിച്ച്‌ കഷണങ്ങളാക്കി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ആറംഗസംഘത്തെ വനം വകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു.
വണ്ടിപ്പെരിയാര്‍ കറുപ്പുപാലം സ്വദേശികളായ പുഞ്ചപ്പറമ്പില്‍ പി.വി. സുരേഷ്‌(48), രാജന്‍(45), പ്ലാവനക്കുഴിയില്‍ ബിജു(39), ഇഞ്ചിക്കാട്‌ എസ്‌റ്റേറ്റില്‍ അയ്യപ്പന്‍(45), പാലയ്‌ക്കതൊടിയില്‍ എം. ഖാദര്‍(41), ഡൈമുക്ക്‌ കന്നിമാര്‍ചോല കൊച്ചുപുരയ്‌ക്കല്‍ സുരേഷ്‌(38) എന്നിവരാണു പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വാഹനപരിശോധനയ്‌ക്കിടെയാണു സംഘം ഓട്ടോറിക്ഷയിലെത്തിയത്‌.
വനപാലകരെ കണ്ട്‌ രാജന്‍ ഓട്ടോറിക്ഷയില്‍നിന്നു ഇറങ്ങി ഓടാന്‍ ശ്രമിച്ചു. സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്‌ ഓട്ടോറിക്ഷയുടെ പിന്‍വശത്ത്‌ ഒളിപ്പിച്ച നിലയില്‍ നാലു ചന്ദനത്തടികള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആറു പേരെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്‌റ്റഡിയിലെടുത്തു. വെള്ളാരംകുന്ന്‌ സ്വദേശിയുടെ പുരയിടത്തില്‍നിന്നാണ്‌ ചന്ദനമരം വെട്ടിക്കടത്തിയത്‌. 75 കിലോയോളം തൂക്കമുള്ള തടികള്‍ക്ക്‌ 1.10 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നു ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും സൂചനയുണ്ട്‌. വയനാട്‌ സ്വദേശിക്ക്‌ കച്ചവടം ചെയ്യാനാണ്‌ പദ്ധതിയിട്ടിരുന്നതെന്നും പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളെ തെളിവെടുപ്പിനായി വനം വകുപ്പ്‌ കുമളി റേഞ്ച്‌ അധികൃതര്‍ക്കു കൈമാറി. തേക്കടി റേഞ്ച്‌ ഓഫീസര്‍ ബി.ആര്‍ അനുരാജ്‌, ഫീല്‍ഡ്‌ ഫോറസ്‌റ്റര്‍ എസ്‌. ശരത്‌, വനപാലകരായ ദില്‍ഷാദ്‌, ആര്‍. സുരേഷ്‌, കെ. രാജന്‍, ടി. നവരാജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW