Saturday, September 08, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

ഹൈറേഞ്ചിലെ സുഗന്ധവിളകളില്‍ രോഗബാധ കൂടുതലെന്നു ശാസ്‌ത്രജ്‌ഞര്‍

uploads/news/2018/09/246486/2.jpg

നെടുങ്കണ്ടം: പ്രളയത്തിനുശേഷം ഹൈറേഞ്ചിലെ സുഗന്ധവിളകളില്‍ രോഗബാധ വര്‍ധിച്ചതായി കാര്‍ഷിക സര്‍വകാലശാലകളിലെ ശാസ്‌ത്രജ്‌ഞര്‍. പ്രകൃതിക്ഷോഭത്തിനു ശേഷം കുരുമുളക്‌, ഏലം, കൊക്കോ, ജാതി, ഗ്രാമ്പു എന്നിവയ്‌ക്ക്‌ ദ്രുതവാട്ടം, ഇലപൊഴിച്ചില്‍, ഇലകരിയല്‍, കായ കൊഴിച്ചില്‍ എന്നിവ ബാധിച്ചതായി മണ്ണുത്തി, വെള്ളായാനിക്കര കാര്‍ഷിക സര്‍വകലാശാലകളിലെ ശാസ്‌ത്രസംഘം കണ്ടെത്തി.
കാലാവസ്‌ഥ വ്യതിയാനത്തെ തുടര്‍ന്ന്‌ രോഗബാധ നേരത്തെ വ്യാപകമായി. കുരുമുളക്‌ ചെടികള്‍ക്കു ദ്രുതവാട്ടവും കൊക്കോയ്‌ക്ക്‌ കായ പൊഴിച്ചിലും ജാതി, ഗ്രാമ്പു എന്നിവയ്‌ക്ക്‌ ഇലപൊഴിയലും അധികമായി കണ്ടുവരുന്നു.
കാലവര്‍ഷത്തിനുശേഷം കാര്‍ഷിക വിളകള്‍ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്നതിന്റെ ഭാഗമായി ശാസ്‌ത്രജ്‌ഞര്‍ വിവിധ മേഖലകളില്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍, പേമാരി, വെള്ളപൊക്കം എന്നിവയ്‌ക്കുശേഷം വിളകള്‍ക്കുണ്ടായ മാറ്റം, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ കൃഷിയോഗ്യമല്ലാത്ത ഭൂമി, ഉരുള്‍പൊട്ടിയതും അല്ലാത്തതുമായ സ്‌ഥലങ്ങളിലെ മണ്ണിന്റെ ഘടന എന്നിവയാണ്‌ പഠനവിധേയമാക്കുന്നത്‌. എഴുകുംവയല്‍, തൂവല്‍, ചേമ്പളം, മാവടി പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.
ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും ശാസ്‌ത്രജ്‌ഞര്‍ നിര്‍ദേശിച്ചു. വിളകള്‍ക്കു കുമിള്‍നാശിനി പ്രയോഗിക്കണം. വിളകളില്‍ ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കണം, വായു സഞ്ചാരത്തിനായി തണല്‍മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റണം. നീര്‍വാര്‍ച്ചയ്‌ക്കായി മണ്ണ്‌ പരുവപ്പെടുണം എന്നിവയാണു പ്രധാന നിര്‍ദേശങ്ങള്‍. ചേമ്പളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മേല്‍മണ്ണ്‌ പൂര്‍ണമായി ഒലിച്ചുപോയിരുന്നു. ശേഷിക്കുന്ന അടിമണ്ണ്‌ എങ്ങിനെ കൃഷിയോഗ്യമാക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച്‌ കൂടുതല്‍ പഠനം നടത്തും.
ഇതിനായി ഉരുള്‍പൊട്ടിയ സ്‌ഥലത്തെ മണ്ണും മറ്റു പദേശങ്ങളിലെ മണ്ണും പരിശോധനയ്‌ക്കായി ശേഖരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തുന്ന ശാസ്‌ത്രീയ പഠനത്തിനു ശേഷം എത്രകാലയളവിനുള്ളില്‍ ഇവിടം കൃഷിയോഗ്യമാക്കാന്‍ കഴിയുമെന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട്‌ തയാറാക്കും. കൃഷിനാശത്തില്‍നിന്നു കരകയറ്റാന്‍ കര്‍ഷകരെ എങ്ങിനെ സഹായിക്കാന്‍ കഴിയുമെന്നതു സംബന്ധിച്ചും വിലയിരുത്തി.
തിരുവനന്തപുരം ഐ.എസ്‌.ആര്‍.എസിലെ ഡോ. ജേക്കബ്‌ ജോണ്‍, തിരുവല്ല എ.ആര്‍.എസിലെ പ്രഫസര്‍ പി.ആര്‍. ഷാജന്‍, മണ്ണുത്തി സര്‍വകലാശാലയിലെ പ്ര?ഫസര്‍ ഡോ. പി.ആര്‍. എല്‍സി, കാര്‍ഡമം റിസര്‍ച്ച്‌ സെന്റര്‍ മേധാവി ഡോ. എം. മുരുകന്‍, കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍മാരായ ഡോ. മെറിന്‍ പത്രോസ്‌, ഡോ. ജലജ എസ്‌.മേനോന്‍, ഡോ. അമ്പിളി പോള്‍, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍ ഡോ.എം.കെ. ധന്യ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മായ എസ്‌ നായര്‍, ഇടുക്കി ആത്മ പ്രോജക്‌ട്‌ ഡയറക്‌ടര്‍ കെ. മീന, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ റെജി എ. വര്‍ഗീസ്‌, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോര്‍ജ്‌ തോമസ്‌ എന്നിവരടങ്ങിയ സംഘമാണു പരിശോധനയ്‌ക്ക്‌ എത്തിയത്‌.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW