Friday, September 07, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

അസ്വസ്‌ഥത: വിദ്യാര്‍ഥിനികള്‍ ചികിത്സ തേടി

അടിമാലി: വെള്ളം കുടിച്ചതിനെത്തുടര്‍ന്ന്‌ അസ്വസ്‌ഥത അനുഭവപ്പെട്ട അഞ്ചു വിദ്യാര്‍ഥിനികള്‍ ചികിത്സ തേടി. ലൈബ്രറി റോഡില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ്‌ കോളജിലെ അഞ്ചു വിദ്യാര്‍ഥിനികളെയാണു ദേഹാസ്വസ്‌ഥ്യത്തെത്തുടര്‍ന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ഇന്നലെ ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണു പ്ലസ്‌ ടുവിനു പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ ഛര്‍ദ്ദിക്കുകയും നാലുപേര്‍ തളര്‍ന്നു വീഴുകയും ചെയ്‌തത്‌. കോളജിനോടനുബന്ധിച്ചുള്ള കിണറ്റിലെ വെള്ളം കുടിച്ചതോടെയാണ്‌ അസ്വസ്‌ത തുടങ്ങിയതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തനായില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW