Friday, September 07, 2018 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

ദുരിതാശ്വാസ ക്യാമ്പില്‍നിന്ന്‌ സര്‍ക്കാര്‍ സര്‍വീസിലേക്ക്‌

മുരിക്കാശേരി: ദുരിതാശ്വാസ ക്യാമ്പില്‍നിന്നും സര്‍ക്കാര്‍ സര്‍വീസിലേക്ക്‌. പന്നിയാര്‍കുട്ടി കുന്നത്തുശേരില്‍ പ്രശാന്തിനാണു കട്ടപ്പന കുടുംബ കോടതിയില്‍ ഡ്രൈവറായി നിയമനം ലഭിച്ചത്‌.
പന്നിയാര്‍കുട്ടിയിലുളള സ്വന്തം വീട്‌ മണ്‍തിട്ട ഇടിഞ്ഞ്‌ താമസയോഗ്യമല്ലാതായതിനെത്തുടര്‍ന്നാണ്‌ പ്രശാന്തും കുടുംബവും പന്നിയാര്‍കുട്ടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറിയത്‌. പ്രശാന്ത്‌ ബികോമിന്‌ പഠിച്ച മൂന്നാര്‍ ഗവ. കോളജും പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പിലായിരുന്നിട്ടുപോലും അധ്യാപക ദിനത്തില്‍ തന്റെ ഗുരുഭൂതന്‍മാരെ പ്രശാന്ത്‌ മൂന്നാറിലെത്തി സന്ദര്‍ശിച്ചിരുന്നു. എം.ബി.എ. ബിരുദധാരിയായ പ്രശാന്തിന്‌, കട്ടപ്പന കുടുംബകോടതിയില്‍ ഡ്രൈവര്‍ ആയിട്ടാണു പി.എസ്‌.സി. വഴി നിയമനം ലഭിച്ചത്‌.
ഇന്നലെ രാവിലെ പ്രശാന്ത്‌, ക്യാമ്പില്‍നിന്നും കട്ടപ്പനയില്‍ എത്തി ജോലിയില്‍ പ്രവേശിച്ചു. അമ്മ സുലോചനയും, ഭാര്യ അനുവും എട്ടുമാസം പ്രായമുള്ള മകള്‍ നന്ദനയും അടങ്ങുന്നതാണു പ്രശാന്തിന്റെ കുടുംബം. രണ്ട്‌-മൂന്ന്‌ ദിവസത്തിനുളളില്‍ ക്യാമ്പ്‌ പിരിച്ച്‌ വിടുമ്പോള്‍ എവിടേക്കു മാറും എന്ന ചിന്തയാല്‍ ആകുലനാണു പ്രശാന്ത്‌. സാമ്പത്തികമായി വളരെ പിന്നോക്കമാണു പ്രശാന്തിന്റെ കുടുംബം.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW