Friday, September 14, 2018 Last Updated 39 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

ഉരുള്‍പൊട്ടല്‍: വിദഗ്‌ധസംഘം പ്രാഥമിക പഠനം തുടങ്ങി

ഇടുക്കി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ചു ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ ഉദ്യോഗസ്‌ഥര്‍ പ്രാഥമിക പഠനം തുടങ്ങി. ഇന്നലെ ഇടുക്കി കലക്‌ടറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മൂന്നാറിലെത്തിയ സീനിയര്‍ ജിയോളജിസ്‌റ്റുകളായ സുലാല്‍, മഞ്‌ജു ആനന്ദ്‌, അര്‍ച്ചന കെ.ജി. എന്നിവര്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളജും പരിസരത്തുമുണ്ടായ മണ്ണിടിച്ചിലുകള്‍ പരിശോധിച്ചു.
ഒരേ സ്‌ഥലത്തു തന്നെ വിവിധ തലങ്ങളിലുള്ള മണ്ണിടിച്ചിലുണ്ടായ രീതികളും മറ്റും പരിശോധിച്ചു. മണ്ണിടിഞ്ഞ്‌ ചാലുകള്‍ രൂപപ്പെട്ട ഇടങ്ങളില്‍ ചെറിയ തോതില്‍ ഒഴുകുന്ന നീര്‍ച്ചാലുകളുടെ ഘടന തുടങ്ങിയവും മണ്ണിന്റെയും കല്ലിന്റെയും സ്വഭാവഘടന എന്നിവയെക്കുറിച്ചും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത്‌ ഒന്നിലധികം പഠനം ആവശ്യമാണെന്നു ജിയോളജിസ്‌റ്റുകള്‍ വ്യക്‌തമാക്കി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മറ്റു സ്‌ഥലങ്ങളും ജിയോളജിസ്‌റ്റുകള്‍ സന്ദര്‍ശിക്കും.
ജിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ കേരളാ യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ സി. മുരളീധരന്‍, ഡയറക്‌ടര്‍ ഡോ. മാത്യു ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥസംഘം വിശദമായ പഠനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW