Tuesday, November 20, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

അടുക്കളവാതില്‍ കുത്തിത്തുറന്ന്‌ 20 പവന്‍ അപഹരിച്ചു

uploads/news/2018/09/246478/4.jpg

ആലപ്പുഴ: തുമ്പോളിയില്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന്‌ മോഷണം. 20 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി കൈമാപറമ്പ്‌ രാജമ്മയുടെ വീട്ടിലാണു മോഷണം നടന്നത്‌. ഇന്നലെ പുലര്‍ച്ചെയായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്താണു മോഷ്‌ടാക്കള്‍ അകത്തുകടന്നത്‌.
രാജമ്മയുടെ മക്കളായ രജിത, രേഷ്‌മ, ചെറുമകള്‍ അമല എന്നിവരുമാണു വീട്ടിലുണ്ടായിരുന്നത്‌. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണു മോഷണം പോയത്‌. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്‌ടിക്കപ്പെട്ടു.
അലമാരയില്‍നിന്ന്‌ ആഭരണങ്ങളും പണവും മോഷ്‌ടിച്ച ശേഷം കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും മോഷ്‌ടാക്കള്‍ അപഹരിച്ചു. തുടര്‍ന്ന്‌ രജിതയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചതോടെ ഇവര്‍ ഉണര്‍ന്നു. ഇതോടെ മോഷ്‌ടാവ്‌ ഓടി രക്ഷപ്പെട്ടു. കറുത്ത വസ്‌ത്രമാണു മോഷ്‌ടാവ്‌ ധരിച്ചിരുന്നതെന്നു വീട്ടുകാര്‍ പറഞ്ഞു.
മുന്‍വശത്തെ വാതില്‍ പെട്ടെന്നു തുറക്കാതിരിക്കാന്‍ കസേരകള്‍ അടുക്കി വച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഒരു സ്വര്‍ണമാല പിന്നീട്‌ വീട്ടുമുറ്റത്തുനിന്നു കണ്ടെടുത്തു. പ്ലാസ്‌റ്റിക്‌ മുത്തുകളും സ്വര്‍ണവും കോര്‍ത്തിണക്കിയ മാലയാണു മുറ്റത്തുനിന്നു കണ്ടെടുത്തത്‌.
ഇത്‌ സ്വര്‍ണമല്ലെന്ന ധാരണയില്‍ ഉപേക്ഷിച്ചതാകാമെന്നാണു സംശയിക്കുന്നത്‌. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW