Saturday, September 22, 2018 Last Updated 52 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

അപ്പര്‍കുട്ടനാട്ടില്‍ മണല്‍ക്കടത്ത്‌ വ്യാപകം

uploads/news/2018/09/246475/1.jpg

എടത്വാ: റവന്യു ഉദ്യോഗസ്‌ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതോടെ അപ്പര്‍ കുട്ടനാട്ടില്‍ മണല്‍കടത്ത്‌ വ്യാപകമെന്നു പരാതി. ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണു മണല്‍ കടത്തുന്നത്‌. നദികളില്‍നിന്ന്‌ മണല്‍ ഘനനം ചെയ്യുമ്പോള്‍ തന്നെ മണ്ണിനോടൊപ്പമുള്ള ചെളിയും, വെള്ളവും വേര്‍തിരിച്ചാണു മണല്‍ കടത്തുന്നതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
മണല്‍ മാഫിയയെ ഭയന്നു പരാതിപ്പെടാന്‍ ജനം തയാറാകുന്നില്ല. യമഹ എന്‍ജിന്‍ ഘടിപ്പിച്ച കെട്ടുവള്ളമാണു മണല്‍ കടത്തിന്‌ ഉപയോഗിക്കുന്നത്‌. യന്ത്രങ്ങളുടെ സഹായത്തോടെ മിനിറ്റുകള്‍ക്കകം വള്ളങ്ങളില്‍ മണല്‍ ശേഖരിക്കാന്‍ കഴിയും. പമ്പ, അച്ചന്‍കോവില്‍, പായിപ്പാട്‌, കരിയാര്‍, തോട്ടപ്പള്ളി, എ.സി. കനാല്‍, കൊരംകുഴി തോട്‌ തുടങ്ങിയ പ്രദേശങ്ങളിലാണു വ്യാപകമായി മണല്‍ കടത്തുന്നത്‌.
അമ്പലപ്പുഴ, ഹരിപ്പാട്‌, വീയപുരം, മാന്നാര്‍, എടത്വാ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണു മണല്‍ കടത്ത്‌ വ്യാപകം. വീയപുരം, മാന്നാല്‍ സ്‌റ്റേഷനില്‍ മാത്രമാണു സ്‌പീഡ്‌ ബോട്ട്‌ സൗകര്യം ഉള്ളത്‌. മാന്നാറിലെ ബോട്ട്‌ കേടായ നിലയിലാണ്‌. രാത്രി പോലീസ്‌ എത്തിയാല്‍ തന്നെ മണല്‍ കടത്തുന്ന വള്ളം ചെറുതോടുകളിലേക്കു മാറ്റി രക്ഷപെടാറാണു പതിവ്‌.
രാത്രി കടത്തുന്ന മണല്‍ നദീതീരത്തെ രഹസ്യ സങ്കേതത്തില്‍ എത്തിച്ചശേഷം പുലരും മുന്‍പ്‌ ലോറിയില്‍ കടത്തുകയാണു പതിവെന്നു പ്രദേശവാസികള്‍ പറയുന്നു. ലോഡ്‌ കണക്കിനു മണല്‍ സംസ്‌ഥാനം കടന്നു തമിഴ്‌നാട്ടില്‍ എത്തുന്നതായും സൂചനയുണ്ട്‌. അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നതു മണല്‍ വാരലിന്‌ അനുയോജ്യമായി കരുതിയാണ്‌ ഈ പ്രദേശം കേന്ദ്രീകരിച്ചു മണല്‍ കടത്ത്‌ വ്യാപകമാകാന്‍ കാരണം.
അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ റവന്യു, പോലീസ്‌ സംഘം രാത്രി സ്‌പീഡ്‌ ബോട്ടില്‍ പരിശോധന നടത്തുമെന്ന്‌ ജില്ലാ ഭരണകൂടം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയെങ്കിലും ഇതേ വരെ നടപടി ഉണ്ടായില്ല. റെവന്യു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സംയുക്‌തമായി മണല്‍ കടത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നു പരിസ്‌ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW