Tuesday, November 13, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

രക്ഷാപ്രവര്‍ത്തകരെ പോലീസ്‌ ആദരിച്ചു

ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു.
വെണ്‍മണി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ആലുംകടവ്‌ സ്വദേശികളായ ഷിബു, വേണു, ചന്ദ്രന്‍, രതീഷ്‌ എന്നിവരെയാണ്‌ കേരളാ പോലീസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചത്‌.
പോലീസ്‌ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡി.വൈ.എസ്‌.പി: അനീഷ്‌ .വി.കോര പൊന്നാടയണിയിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്‌തു. ചടങ്ങില്‍ ദുരിതബാധിതര്‍ക്കു ഭക്ഷണവും വസ്‌ത്രങ്ങളും അടങ്ങിയ കിറ്റ്‌ വിതരണം ചെയ്‌തു.
എസ്‌.ഐ: അനീഷ്‌.ബി, പോലീസ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിവേക്‌, ഓഫിസേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റിയംഗം നിയാസുദീന്‍, എസ്‌.ഐ: കെ.ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW