Saturday, September 08, 2018 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

ജമാഅത്ത്‌ ഭാരവാഹികള്‍ക്കെതിരേ വിശ്വാസികള്‍ സമരത്തിനൊരുങ്ങുന്നു

കായംകുളം: പുത്തന്‍ തെരുവ്‌ മുസ്ലിം ജമാഅത്തില്‍ 12 വയസുള്ള പെണ്‍കുട്ടിയെ മദ്രസാ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ചു കുട്ടിയുടെ മാതാവ്‌ ജമാഅത്ത്‌ കമ്മിറ്റിക്കു നല്‍കിയ പരാതി മറച്ചുവച്ച ജമാഅത്ത്‌ ഭാരവാഹികളെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വിശ്വാസികള്‍ സമരത്തിനു തയാറെടുക്കുന്നു. ജമാഅത്ത്‌ ഭാരവാഹികള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വിശ്വാസികള്‍ കഴിഞ്ഞദിവസം പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തിയിരുന്നു.
ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത പക്ഷം ആക്‌ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്‌ ജമാഅത്ത്‌ അംഗങ്ങള്‍. മദ്രസാ അധ്യാപകനായ ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ്‌ ഷിയാഖ്‌ ജൗഹരിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ രാജിവച്ചു പോയ ഇമാം ചിലരുടെ സമ്മര്‍ദംമൂലം കഴിഞ്ഞ ദിവസം വീണ്ടും എത്തി ഇമാമായി ചുമതലയേറ്റു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനു പരാതി നല്‍കുകയായിരുന്നു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW