Wednesday, April 24, 2019 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

കായംകുളത്ത്‌ ഒരു വര്‍ഷത്തിനിടെ 37 പോക്‌സോ കേസുകള്‍

കായംകുളം: പോലീസ്‌ സബ്‌ ഡിവിഷനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ നേരെയുള്ള അതിക്രമം വര്‍ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത്തരം 37 കേസുകളാണ്‌ ഉണ്ടായത്‌.
കഴിഞ്ഞദിവസം മദ്രസാ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ്‌ ഏറ്റവും അവസാനത്തേത്‌. ഈ കേസില്‍ ജമാഅത്ത്‌ മൗലവി ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ്‌ ഷിയാഖ്‌ ജൗഹരിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.കായംകുളം പോലീസ്‌ സബ്‌ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത്‌ രക്ഷിതാക്കളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഒന്നുമുതല്‍ കഴിഞ്ഞ 31 വരെ 37 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
കായംകുളം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ 11 ഉം കരീലക്കുളങ്ങരയില്‍ ആറും കനകക്കുന്നില്‍ ഏഴും ഹരിപ്പാട്‌ മൂന്നും തൃക്കുന്നപ്പുഴയിലും വീയപുരത്തും അഞ്ചുവീതവും കേസുകളാണു പോക്‌സോ നിയമപ്രകാരം എടുത്തിട്ടുള്ളത്‌. കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത്‌ ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.
കുറ്റങ്ങളുടെ സ്‌ഥിതിയ്‌ക്ക്‌ അനുസരിച്ച്‌ ചിലര്‍ക്ക്‌ 45 ദിവസങ്ങള്‍ക്ക്‌ ശേഷം ജാമ്യം ലഭിക്കുമെങ്കിലും ചില കേസുകളില്‍ വിചാരണ തടവുകാരായും ജയിലില്‍ കിടക്കും.
പുതുപ്പള്ളിയില്‍ മാസങ്ങള്‍ക്കു മുമ്പ്‌ നാലര വയസുള്ള കുട്ടിയോട്‌ അതിക്രമം കാണിച്ച രണ്ടു യുവാക്കള്‍ ഇപ്പോഴും റിമാന്‍ഡ്‌ തടവുകാരാണ്‌. ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ അത്‌ മറച്ചുവയ്‌ക്കുന്നതും ശിക്ഷാര്‍ഹമാണ്‌.
കുട്ടികളുടെ മേല്‍ ഉണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച്‌ പരാതി ലഭിച്ചാല്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ അടിയന്തരമായി കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്നും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്‌ സാധാരണ വേഷത്തില്‍ പോകണമെന്നും നിയമത്തില്‍ വ്യവസ്‌ഥയുണ്ട്‌.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW