Friday, September 07, 2018 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

പാസ്‌പോര്‍ട്ടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സ്‌പെഷല്‍ ക്യാമ്പ്‌

ചെങ്ങന്നൂര്‍: വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കുള്ള സ്‌പെഷ്യല്‍ ക്യാമ്പ്‌ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു.
എറണാകുളം റീജണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ പ്രശാന്ത്‌ചന്ദ്രന്റെ സാന്നിധ്യത്തിലാണു ക്യാമ്പ്‌ നടക്കുന്നത്‌.
ഇന്നലത്തെ സ്‌പെഷല്‍ ക്യാമ്പില്‍ 70 പേരാണ്‌ പാസ്‌പോര്‍ട്ട്‌ പൂര്‍ണമായും നഷ്‌ടപ്പെട്ടതിനാല്‍ പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചത്‌. എല്ലാ ദിവസങ്ങളിലും സ്‌പെഷല്‍ ക്യാമ്പ്‌ പ്രവര്‍ത്തിച്ചു പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിക്കും.
ശനിയാഴ്‌ചയും സ്‌പെഷല്‍ ക്യാമ്പ്‌ പ്രവര്‍ത്തിക്കും. തിരുവല്ല, ആറന്‍മുള, കോഴഞ്ചേരി, പന്തളം, അടൂര്‍ എന്നിവിടങ്ങളിലെ ആളുകള്‍ക്ക്‌ ചെങ്ങന്നൂര്‍ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രത്തില്‍നിന്നും പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുന്നതിനും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനും അവസരം ലഭ്യമാണെന്നു കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. അറിയിച്ചു.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW