Wednesday, November 21, 2018 Last Updated 40 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

കൃഷിയും വീടും സംരക്ഷിക്കാന്‍ നാട്ടുകാര്‍

uploads/news/2018/09/246239/4.jpg

കുമരകം : ആര്‍പ്പൂക്കര , വെച്ചൂര്‍ പഞ്ചായത്തുകളിലായി സ്‌ഥിതി ചെയ്യുന്ന പുത്തന്‍കായല്‍ പാടശേഖരത്തില്‍ താമസിക്കുന്ന ജനങ്ങള്‍ കൃഷിയും വീടുകളും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാന്‍ സര്‍ക്കാര്‍ സഹായം വൈകുന്നതാണ്‌ ജനങ്ങള്‍ രംഗത്ത്‌ ഇറങ്ങാന്‍ കാരണം.
ഒരു ഏക്കറിന്‌ 2500 രൂപ പ്രകാരം കര്‍ഷകരും ജനങ്ങളും പണം പിരിച്ചെടുത്ത്‌ പുറംബണ്ടിന്റെ നിര്‍മാണം ആരംഭിച്ചു. എണ്ണൂറ്റി അന്‍പത്‌ ഏക്കറാണ്‌ പുത്തന്‍കായല്‍ പ്രദേശം. പതിനെട്ട്‌ മീറ്ററോളമാണു പുറം ബണ്ട്‌ തകര്‍ന്നിരിക്കുന്നത്‌.
ഇത്‌ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യമായി വരും. കൂടാതെ മുങ്ങിക്കിടക്കുന്ന അഞ്ച്‌ മോട്ടോറുകളും നന്നാക്കിയാലേ വെള്ളം വറ്റിക്കാന്‍ സാധിക്കൂ.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ തെങ്ങ്‌, വാഴ തുടങ്ങിയവയെല്ലാം തന്നെ നശിച്ചു കഴിഞ്ഞു.
വെള്ളം വറ്റിക്കാന്‍ കഴിയാത്തതിനാല്‍ 13 കുടുബങ്ങള്‍ ഇരുപത്‌ ദിവസത്തിലധികമായി വെള്ളക്കെട്ടില്‍ കഴിയുകയാണ്‌ . ദിവസങ്ങളായി മലിന ജലത്തില്‍ കഴിയുന്നത്‌ സാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കുമെന്ന ആശങ്കയും തദ്ദേശ വാസികള്‍ക്ക്‌ ഉണ്ട്‌. ഇതേത്തുടര്‍ന്നാണു നാട്ടുകാര്‍ തന്നെ ബണ്ട്‌ നിര്‍മിക്കാന്‍ രംഗത്തിറങ്ങിയത്‌.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW