Wednesday, November 21, 2018 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

കളത്തില്‍ ഹനുമാന്‍ എഴുന്നള്ളി, ഭീമസേനനും കാവല്‍ പിശാചും ഇന്ന്‌ പടയണിക്കളത്തിലെത്തും

uploads/news/2018/09/246238/3.jpg

ചങ്ങനാശേരി: നീലംപേരൂര്‍ പടയണി താളങ്ങളില്‍ ആവേശമായി ഇന്നലെ ഹനുമാന്‍ എഴുന്നള്ളി. ഇന്ന്‌ പിണ്ടിയും കുരുത്തോലയും, കൊടിക്കൂറ, കാവല്‍പിശാച്‌, ഭീമന്‍ എന്നിവയും പടയണിക്കളത്തിലെത്തും. കല്ല്യാണ സൗഗന്ധികം തേടിപോകുന്ന ഭീമസേനന്റെ വഴിയില്‍ കണ്ട കാഴ്‌ചകളാണ്‌ പടയണി രൂപത്തില്‍ അവതരിപ്പിക്കുന്നത്‌.
മാര്‍കണ്ഡേയമുനിയേയും ആനയേയും കണ്ട്‌ കാട്ടിലൂടെ യാത്രചെയ്യുന്ന ഭീമസേനന്റെ വഴിമുടക്കി കിടക്കുന്ന ഹനുമാന്റെ പ്ലാവിലകോലമാണ്‌ പടയണിക്കളത്തില്‍ ഇന്നലെ എത്തിയത്‌.
രാത്രി പത്ത്‌ മണിക്ക്‌ പതിവ്‌ ചടങ്ങുകള്‍ പ്രകാരം ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷം കുടംപൂജകളിയും പിന്നീട്‌ പടയണി താളങ്ങള്‍ പുതു തലമുറയിലേക്കു പകര്‍ന്നു നല്‍കുന്ന തോത്താ കളിയും നടന്നു.
അതിനുശേഷമാണ്‌ കളത്തില്‍ ഹനുമാന്റെ പ്ലാവിലയില്‍ തീര്‍ത്ത അടിയെന്തിര കോലമെത്തിയത്‌. ഇന്ന്‌ ഭീമസേനന്റെ പ്ലാവിലകോലത്തോടൊപ്പം പിണ്ടിയും കുരുത്തോലയും കൊടിക്കൂറയും കാവല്‍ പിശാചിനോപ്പം കളത്തില്‍ എത്തുന്നതോടെ പടയണിയുടെ മൂന്നാഘട്ടം സമാപിക്കും.
നാലാഘട്ടത്തിലാണ്‌ മകംപടയണിയും പൂരംപടയണിയും. പടയണിയില്‍ ഇത്തവണ പുതിയതായി ഒരുകോലം കൂടി എഴുന്നള്ളിക്കും. കാലങ്ങളായി എല്ലാ പടയണിയിലും വ്യത്യസ്‌ഥമായ പടയണിക്കോലങ്ങള്‍ എഴുന്നള്ളിക്കുന്നത്‌ നീലംപേരൂര്‍ പടയണിയുടെമാത്രം വ്യത്യസ്‌ഥതയാണ്‌. കഴിഞ്ഞവര്‍ഷം അയ്യപ്പനെയാണ്‌ എഴുന്നള്ളിച്ചതെങ്കില്‍ ഇത്തവണ പുതിയതായി വസുദേവരുടെ കോലമാണ്‌ എഴിന്നുള്ളിക്കുന്നത്‌.
പ്ലാവിലകോലങ്ങളുടെ നാലാം ദിവസമായ ഇന്നലെ ഹനുമാന്റെ പ്ലാവിലകോലവും പ്ലാവിലകോലങ്ങളുടെ സമാപന ദിവസമായ ഇന്ന്‌ പിണ്ടിയും കുരുത്തോലയും കൊടിക്കൂറയും ഒപ്പം കാവല്‍ പിശാചും പടയണിക്കളത്തിലെത്തും.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW