Friday, November 16, 2018 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

കുരിശുപള്ളികളിലേക്കുള്ള റാസ ഇന്ന്‌

uploads/news/2018/09/246236/1.jpg

മണര്‍കാട്‌: കുരിശുപള്ളികളിലേക്കുള്ള ഭക്‌തിനിര്‍ഭരവും ആഘോഷസമന്വിതവുമായ മണര്‍കാട്‌ പള്ളി റാസ്‌ ഇന്ന്‌. ഉച്ചയ്‌ക്ക്‌ ആരംഭിച്ച്‌ മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ വര്‍ണമേലാപ്പിനു കീഴില്‍ എട്ടുനോമ്പു പെരുനാളിനോടനുബന്ധിച്ച്‌ നടക്കുന്ന റാസയില്‍ പതിനായിരങ്ങളാണ്‌ വര്‍ഷം തോറും പങ്കെടുക്കുന്നത്‌. ദൈവമാതാവിന്‌ സ്‌തുതിപ്പുകള്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി നാനാജാതി മതസ്‌ഥരാണ്‌ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസ പ്രദക്ഷിണത്തില്‍ പങ്കുചേരുന്നത്‌.
പതിനായിരത്തിലധികം മുത്തുക്കുടള്‍, ഇരുന്നൂറിലേറെ പൊന്‍,വെള്ളി കുരിശുകള്‍, 15 വാദ്യമേള ഗ്രൂപ്പുകള്‍ എന്നിവ റാസയ്‌ക്കു കൊഴുപ്പേകും. മുത്തുക്കുട എടുത്ത്‌ റാസായില്‍ പങ്കെടുക്കുന്നത്‌ ഉദ്ദിഷ്‌ടകാര്യസാധ്യത്തിനുള്ള്‌ വഴിപാടായി വിശ്വാസികള്‍ കാണുന്നത്‌. നാളെ ഉച്ച നമസ്‌കാരത്തിനുശേഷം ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നടക്കും. പള്ളിയുടെ പ്രധാന മദ്‌ബഹായില്‍ സ്‌ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണ്‌ നടതുറക്കല്‍ ചടങ്ങ്‌. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ കറിനേര്‍ച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന്‌ സന്ധ്യാപ്രാര്‍ത്ഥനയും രാത്രി പത്തിന്‌ പ്രദിക്ഷണവും 11ന്‌ മാര്‍ഗംകളിയും പരിചമുട്ടുകളിയും നടക്കും. പെരുന്നാള്‍ ദിനമായ ഏട്ടിന്‌ ഉച്ചക്ക്‌ രണ്ടിന്‌ പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടെയും ചടങ്ങുകള്‍ക്ക്‌ സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ്‌ നേര്‍ച്ചക്കായി തയാറാക്കുന്നത്‌.
ഇന്നലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ മുംബെ ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ പ്രധാനകാര്‍മ്മികത്വം വഹിച്ചു. തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ മെത്രാപ്പോലീത്ത, ഫാ. സോബിന്‍ അറക്കലോഴത്തില്‍, കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, കുര്യാച്ചന്‍ കോര്‍ എപ്പിസകോപ്പ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW