Friday, November 16, 2018 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

മള്ളിയൂര്‍ വിനായക ചതുര്‍ത്ഥിക്ക്‌ നാളെ കൊടിയേറും

മള്ളിയൂര്‍ : മള്ളിയൂര്‍ ഗണപതിക്ഷേത്രത്തിലെ ഉത്സവകാലം മള്ളിയൂര്‍ തീര്‍ത്ഥാടന കാലമായി ആഘോഷിക്കുന്നു. നാളെ മുതല്‍ ഉത്സവം കൊടിയിറങ്ങുന്ന 14 വരെയാണ്‌ മള്ളിയൂര്‍ തീര്‍ത്ഥാടനകാലം.നാളെ രാവിലെ 10.30 ന്‌ തന്ത്രി മനയത്താറ്റില്ലത്ത്‌ ആര്യന്‍ നമ്പൂതിരി കൊടിയേറ്റും. കൊടിയേറ്റിനോട്‌ അനുബന്ധിച്ച്‌ ചോറ്റാനിക്കര നന്ദപ്പ മാരാരുടെ പഞ്ചവാദ്യമുണ്ടായിരിക്കും.
വിനായക ദര്‍ശനത്തിന്‌ ഏറ്റവും പ്രാധാന്യമുള്ള ചതുര്‍ത്ഥി ദിനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ദര്‍ശനത്തിനായി ഭക്‌തരെത്തും. വിനായക ചതുര്‍ത്ഥി ദിനത്തില്‍ പുലര്‍ച്ചെ 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ്‌ ദര്‍ശന സമയം. 10008 നാളികേരവും അതിനൊത്ത ദ്രവ്യങ്ങളും ചേര്‍ത്ത്‌ അന്ന്‌ ക്ഷേത്രത്തില്‍ മഹാഗണപതിഹോമം നടക്കും. അഷ്‌ടദ്രവ്യത്തിനു പുറമെ കറുക, മുക്കുറ്റി, ചെത്തിപ്പൂവ്‌, നെല്ല്‌ തുടങ്ങിയവയും ഹോമത്തിന്‌ ഉപയോഗിക്കും.
പ്രത്യക്ഷ ഗണപതിപൂജ എന്ന സങ്കല്‌പത്തില്‍ പ്രമുഖ ഗജവീരന്മാരെ പൂജിക്കുന്ന ചടങ്ങും ചതുര്‍ത്ഥി ദിനത്തിന്റെ പ്രത്യേകതയാണ്‌. ചതുര്‍ത്ഥി ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും പ്രസാദമൂട്ടില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന്‌ മള്ളിയൂര്‍ ആദ്ധ്യാത്മികപീഠം ഭാരവാഹികള്‍ അറിയിച്ചു.
വിനായക ചതുര്‍ത്ഥി ദിവസമായ 13ന്‌ രാവിലെ പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരിമേളവും വൈകിട്ട്‌ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പാണ്ടിമേളവും വൈകിട്ട്‌ 5.30 ന്‌ കാഴ്‌ചശ്രീബലിയും ഉണ്ടായിരിക്കുന്നതാണ്‌. ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ നാദസ്വര കച്ചേരി - നെന്മാറ ബ്രദേഴ്‌സ്‌, തവില്‍ - കലൈമാമണി തിരുപംഗൂര്‍ റ്റി.ജി. മുത്തുകുമാരസ്വാമി, കാഞ്ചികാമകോടി ആസ്‌ഥാനവിദ്വാന്‍ കന്ദുകുര്‍ കെ. മനോഹര്‍.
ആറാട്ടു ദിവസമായ 14 ന്‌ രാവിലെ 4.30ന്‌ കൊടിയിറക്കും തുടര്‍ന്ന്‌ വൈകിട്ട്‌ 6.45 ന്‌ കോഴിക്കോട്‌ പ്രശാന്ത്‌വര്‍മ്മയുടെ നാമഘോഷ ലഹരിയും ഉണ്ടായിരിക്കുമെന്ന്‌ മള്ളിയൂര്‍ ക്ഷേത്രം ട്രസ്‌റ്റിമാരായ പരമേശ്വരന്‍ നമ്പൂതിരിയും, ദിവാകരന്‍ നമ്പൂതിരിയും എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW