Thursday, September 06, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

കഞ്ചാവ്‌ വില്‍പ്പന വ്യാപകം

കോട്ടയം: എം.സി. റോഡില്‍ നീലിമംഗലം, സംക്രാന്തി മേഖലകള്‍ കേന്ദ്രീകരിച്ചു കഞ്ചാവ്‌ വില്‍പ്പന പൊടിപൊടിക്കുന്നതായി ആക്ഷേപം. വൈകുന്നേരങ്ങളില്‍ കഞ്ചാവ്‌ വലിച്ചെത്തുന്നവര്‍ വഴിയാത്രക്കാര്‍ക്കും. വാഹന യാത്രക്കാര്‍ക്കും സ്‌ഥിരം തലവേദന സൃഷ്‌ടിക്കുന്നുവെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്‌.
നീലിമംഗലത്ത്‌ നഗരസഭയുടെ ഉടമസ്‌ഥയിലുളള ഒഴിഞ്ഞ കെട്ടിടമാണ്‌ ഇവരുടെ വിഹാര കേന്ദ്രം. നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.
കുമാരനല്ലൂര്‍ കേന്ദ്രീകരിച്ചു കഞ്ചാവ്‌ വില്‍പ്പനക്കാര്‍ തമ്പടിക്കുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. മുമ്പ്‌ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നവരാണ്‌ ഇപ്പോള്‍ കുമാരനല്ലൂര്‍, നീലിമംഗലം മേഖലകള്‍ കേന്മ്രാക്കിയിരിക്കുന്നത്‌.
യുവാക്കളും കോളജ്‌ വിദ്യാര്‍ത്ഥികളുമാണ്‌ മുഖ്യമായും കഞ്ചാവിന്‌ അടിമകളായിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കൂലിപ്പണിയ്‌ക്കു പോയി ലഭിക്കുന്ന തുക മുഴുവന്‍ കഞ്ചാവിനായി ഉപയോഗിക്കുന്നവര്‍ പ്രദേശത്തു നിരവധിയാണത്രേ.
പോലീസും എക്‌സൈസും മേഖലയില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നപ്പോള്‍ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതു ലഹരി ഇടപാടുകര്‍ക്ക്‌ ഗുണകരമായിരിക്കുകയാണ്‌.
കഞ്ചാവു മാഫിയയ്‌ക്കെതിരേ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW