Monday, September 24, 2018 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

ഒരു മാസത്തിനുള്ളില്‍ മുപ്പതിലേറെ മോഷണങ്ങള്‍

കറുകച്ചാല്‍: കറുകച്ചാലിലെ മോഷണ പരമ്പരകള്‍ പ്രതികളെ കണ്ടെത്തുവാന്‍ കഴിയാതെ പോലീസ്‌ വലയുന്നു. രണ്ടു മാസത്തിനടയില്‍ കറുകച്ചാല്‍, നെത്തല്ലൂര്‍, ചമ്പക്കര, മൈലാടി, കാഞ്ഞിരപ്പാറ, കാനം മേഖലകളിലായി ചെറുതും വലുതുമായി മുപ്പതിലേറെ മോഷണങ്ങളാണ്‌ നടന്നിട്ടുള്ളത്‌.
എന്നാല്‍, പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമടക്കം കിണഞ്ഞു പരിശ്രമിച്ചിട്ടും നാളിതുവരെ മോഷ്‌ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം തൈപ്പറമ്പ്‌ മാക്കിയില്‍ തെക്കേമാക്കിയില്‍ മീനാ മാധവത്തില്‍ സുശീലയുടെ വീട്‌ കുത്തിത്തുറന്ന്‌ പതിമൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു. ഇതേ ദിവസം തന്നെ മോഷ്‌ടാവ്‌ പോലീസുകാരനെ അക്രമിച്ച ശേഷം നെത്തല്ലൂര്‍, അണിയറപ്പടി ഭാഗങ്ങളിലെ മൂന്നു വീടുകളില്‍ വാതില്‍ തകര്‍ത്ത്‌ മോഷണശ്രമം നടത്തി.
കങ്ങഴ മൈലാടി, കാഞ്ഞിരപ്പാറ, കാനം മേഖലകളില്‍ വീടുകളും, ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചികള്‍, കുരിശടികളുടെ നേര്‍ച്ചെപെട്ടികള്‍ എന്നിവ തകര്‍ക്കുന്നത്‌ പതിവായിരിക്കുകയാണ്‌. വ്യാപാര സ്‌ഥാപനങ്ങള്‍ കുത്തിത്തുറന്ന മോഷണം പതിവായതിനാല്‍ കച്ചവടക്കാരും ഭീതിയിലാണ്‌.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പാറയില്‍ രു കടകളുടെ വാതിലുകളും, സമീപത്തെ കുരിശടിയുടെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തിരുന്നു. ഇതേ രാത്രിയില്‍ തന്നെ സമീപത്തുള്ള മാന്തുരുത്തിയിലെ സൗത്ത്‌പാമ്പാടി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ കുരിശടിയുടെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തു. നാട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്‌ടാവ്‌ ഓടി രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ്‌ തിങ്കളാഴ്‌ച്ച പുലര്‍ച്ച ദേവഗിരി ധര്‍മ്മശാസ്‌താക്ഷേത്രത്തിന്റ വാതിലും, ഓഫീസ്‌ മുറിയുടെ പൂട്ടും തകര്‍ത്തത്‌.
മോഷണ പരമ്പരകളുമായി ബന്ധപെട്ട്‌ നടത്തിയ അന്വേഷണത്തില്‍ ആറുമാസം മുന്‍പ്‌ നടന്ന രണ്ടു മോഷണ കേസുകളിലെ പ്രതികളെ മാത്രമാണ്‌ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞത്‌. ഏതാനും ദിവസങ്ങളായി പ്രദേശത്ത പോലീസിന്റ പട്രോളിങ്‌ ഊര്‍ജിതമാണ്‌. വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മോഷ്‌ടാവിനെപറ്റി വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ചെന്നും. എത്രയും വേഗത്തില്‍ പ്രതികളെ കണ്ടെത്തുവാന്‍ കഴിയുമെന്നും കറുകച്ചാല്‍ എസ്‌.ഐ.എം.കെ.ഷെമീര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW