Wednesday, November 21, 2018 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

ശങ്കരപുരം റെയില്‍വേ മേല്‍പ്പാലം പണി ഇഴയുന്നു

ചങ്ങനാശേരി: കുറിച്ചി ഇത്തിത്താനം കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കുറിച്ചി പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പള്ളിയും ക്ഷേത്രവും സ്‌കൂളും സ്‌ഥിതിചെയ്യുന്നതുമായ കാലായിപ്പടി റോഡിലെ റെയില്‍വേ മേല്‍പ്പാലം പണി നിലച്ചിട്ട്‌ മാസങ്ങള്‍. മൂന്നുമാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച്‌ പണിതുടങ്ങിയെങ്കിലും പിന്നീട്‌ പണി പുരോഗിമിക്കാതിരുന്നതുമൂലം റെയില്‍മന്ത്രിക്കും എം.പിക്കും ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കിയതിനെതുടര്‍ന്ന്‌ പണി പുനരാരംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും മുടങ്ങിയിരിക്കുകയാണ്‌.
ുന്നു. സമരപരിപാടി കളിലേക്കു നീങ്ങുക മാത്രമേ ഇതിനു പരിഹാരമുള്ളുവെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി. ആദ്യപടിയായി ഇന്നു വൈകിട്ട്‌ ആറിന സെന്റ്‌ ജോസഫ്‌ പള്ളി പാരീഷ്‌ ഹാളില്‍ ജനകീയസദസ്‌ സംഘടിപ്പിക്കുവാന്‍ രക്ഷാധികാരി ഫാ. ജോണ്‍ പരുവപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുളപ്പന്‍ചേരി, ചെയര്‍മാന്‍ പി.വി. ജോര്‍ജ്‌ജ്‌, ജനറല്‍ കണ്‍വീനര്‍ ജയിംസ്‌ കലാവടക്കന്‍, വൈസ്‌ ചെയര്‍മാന്‍ എന്‍.കെ. ബിനു, പഞ്ചായത്തുമെമ്പര്‍മാരായ ബി.ആര്‍. മഞ്‌ജീഷ്‌, എല്‍സി രാജു, അനിയന്‍കുഞ്ഞ്‌ വട്ടംചിറ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW