Sunday, November 18, 2018 Last Updated 16 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

മണര്‍കാട്‌ പെരുന്നാള്‍ കെ.എസ്‌.ആര്‍.ടി.സി. പ്രത്യേകം സര്‍വീസുകള്‍ നടത്തും

കോട്ടയം: എട്ടുനോമ്പ്‌ പെരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പള്ളിയുടെ പരിസരത്ത്‌ സജ്‌ജം. റവന്യു, ആരോഗ്യ വകുപ്പുകള്‍ക്ക്‌ പുറമേ പോലീസും എക്‌സൈസും അഗ്‌നിരക്ഷാ സേനാ വകുപ്പും പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക്‌ ജനങ്ങളുടെ സുരക്ഷ ഒരുക്കാനായി പ്രവര്‍ത്തിക്കുന്നു.
പ്രധാന പെരുന്നാള്‍ ദിവസങ്ങളില്‍ കത്തീഡ്രലിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പ്രത്യേകം സര്‍വീസുകള്‍ നടത്തും. ജില്ലാ പോലീസ്‌ മേധാവി എസ്‌. ഹരിശങ്കറിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.
മൂന്ന്‌ ഡിവൈ.എസ്‌.പിമാര്‍ നാല്‌ സി.ഐമാര്‍, എസ്‌.ഐമാര്‍ ഉള്‍പ്പടെ 200 പോലീസുകാരെയാണ്‌ പള്ളിയിലും പരിസരത്തും നിയോഗിച്ചിരിക്കുന്നത്‌.
പള്ളിയും പരിസരവും പൂര്‍ണമായി സി.സി.ടി.വി. നിരീക്ഷണത്തിലാണ്‌. ഇതായി പള്ളിയിലും പരിസരങ്ങളിലും 72 ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ദൃശ്യങ്ങള്‍ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റില്‍ നിരീക്ഷിക്കുന്നുമുണ്ട്‌.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW