Friday, November 16, 2018 Last Updated 19 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.58 PM

ജീവിതം അകലെ; ദുരിതക്കയത്തില്‍ ഗാന്ധിനഗര്‍ കോളനി നിവാസികള്‍

uploads/news/2018/09/246229/2.jpg

ചെറുതോണി: ഉരുള്‍പാട്ടലില്‍ ആറുപേര്‍ മരിക്കുകയും നിരവധി വീടുകളും വാഹനങ്ങളും നിര്‍മാണോപകരണങ്ങളും നശിക്കുകയും ചെയ്‌ത വാഴത്തോപ്പ്‌ പഞ്ചായത്തിലെ ഗാന്ധിനഗര്‍ കോളനി സാധാരണ നിലയിലേക്കു മടങ്ങിയിട്ടില്ല. ഒരു വാര്‍ഡിലെ ഒരു കുടുംബമൊഴിച്ചു മുഴുവനാളുകളും ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്ന പ്രദേശമാണ്‌ ഗാന്ധിനഗര്‍ കോളനി.
560 കുടുംബങ്ങളിലായി 2400 അംഗങ്ങളാണു വാര്‍ഡിലുള്ളത്‌. കഴിഞ്ഞ്‌ 15ന്‌ െവെകിട്ട്‌ 4.50ന്‌ ആണ്‌ ഉരുള്‍പൊട്ടിയത്‌. വലിയവിള ദേവനേശന്റെ വീടിനു മുകളില്‍ നിന്നായിരുന്നു ഉരുളെത്തിയത്‌. മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ അഞ്ച്‌ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വാര്‍വിളാകത്ത്‌ പൊന്നമ്മ, കുന്നേല്‍ ബിജുക്കുട്ടന്‍, ശാന്തിനിലയത്തില്‍ വനരാജന്‍, ഭാര്യ കല, കൊച്ചുമക്കള്‍ വിഷ്‌ണു, െവെശാഖ്‌ എന്നിവരാണു മരിച്ചത്‌.
സമീപത്ത്‌ 225 വീടുകളും അപകടത്തില്‍പ്പെട്ടു. മൂന്നുെബെക്ക്‌, രണ്ടു ജീപ്പ്‌, മൂന്നു ഓട്ടോറിക്ഷകള്‍, ദേവനേശന്റെ രണ്ടു വീടുകള്‍, മിക്‌സര്‍ മിഷ്യന്‍, കട്ടിങ്‌ മെഷീന്‍, ജീപ്പ്‌ തുടങ്ങിയ ഉപകരണങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. തലേദിവസം തന്നെ മഴ ശക്‌തമായതോടെ കോളനിയുടെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ പലരും ക്യാമ്പുകളിലേക്കു മാറിയിരുന്നു. ക്യാമ്പില്‍ പോയിരുന്ന പൊന്നമ്മ പുതപ്പ്‌ എടുക്കാന്‍ വീട്ടിലെത്തിയതായിരുന്നു. പുതപ്പും അത്യാവശ്യം മരുന്നുമെടുത്ത്‌ ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ ഉരുപൊട്ടലില്‍പ്പെട്ട്‌ ഓട്ടോറിക്ഷയും ഡ്രൈവര്‍ ബിജുവുമുള്‍പ്പെടെ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. കോളനിയിലെ മുഴുവനാളുകളും കൂലിപ്പണിക്കാരായതിനാല്‍ ചെറുതോണിയുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ ജീവിച്ചിരുന്നത്‌. ചെറുതോണി പാലവും കട്ടപ്പന റോഡും പ്രളയക്കെടുതിയില്‍ ഒലിച്ചുപോയതോടെ കോളനി ഒറ്റപ്പെട്ടു. െവെദ്യുതി, കുടിവെള്ളം എന്നിവ നിലയ്‌ക്കുകയും റോഡുകളും പോയതോടെ പലരും പട്ടിണയിലുമായി. രണ്ടുദിവസം കഴിഞ്ഞാണ്‌ ഇവരുടെ വിവരം പുറംലോകമറിയുന്നത്‌. ഇതേത്തുടര്‍ന്നു പലരും സഹായം എത്തിക്കുകയും ക്യാമ്പുകളിലേക്കു മാറ്റുകയും ചെയ്‌തു. ഇപ്പോള്‍ എല്ലാവരെയും തിരികെയെത്തിച്ചെങ്കിലും പൂര്‍വസ്‌ഥിതിയിലേക്ക്‌ ഇനിയും എത്തിയിട്ടില്ല.
കുടിവെള്ളമില്ല. പണിയില്ലാതായതോടെ പലരും പട്ടിണിയിലായി. 1986-ല്‍ ഇടുക്കിയിലുണ്ടായ പ്രളയക്കെടുതിയില്‍ ചെറുതോണി-ഇടുക്കി റോഡരികില്‍ താമസിച്ചിരുന്നവര്‍ക്കു താമസിക്കാനായി നര്‍മിച്ചു നല്‍കിയ കോളനിയാണു ഗാന്ധിനഗര്‍. 89 കുടുംബങ്ങള്‍ക്കാണു നാലുസെന്റും വീടും നല്‍കിയത്‌. ഒരു കുടുംബം മാസം 60 രൂപവീതം 10 വര്‍ഷം അടച്ചുകഴിഞ്ഞാല്‍ വീടും സ്‌ഥലവും സ്വന്തമാകുമെന്ന വ്യവസ്‌ഥയിലാണ്‌ അന്നു നല്‍കിയത്‌. അക്കാലത്ത്‌ കെ. രാമമൂര്‍ത്തി ജില്ലാ കലക്‌ടറും പി.ജെ. ജോസഫ്‌ റവന്യൂ മന്ത്രിയുമായിരുന്നു.
എന്നാല്‍ ആരും പണം അടച്ചില്ല. ഇപ്പോള്‍ കോളനിയില്‍ മക്കളും കൊച്ചുമക്കളും എല്ലാമായി 540 കടുംബങ്ങളുണ്ട്‌. കോളനിയില്‍ 22 വീടുകള്‍ പൂര്‍ണമായും 28 വീടുകള്‍ ഭാഗികമായും നശിച്ചു. അപകടത്തിലായ വീടുകളും വഴികളും കൂടാതെ ഇനിയും ഉരുള്‍പൊട്ടാനുള്ള സാഹചര്യവുമുള്ളതിനാല്‍ ഇവരെ വേെറ സ്‌ഥലത്ത്‌ പുനരധിവസിപ്പിക്കണമന്ന്‌ വാര്‍ഡ്‌മെമ്പര്‍ കെ.എം. ജലാലുദ്ദീന്‍ പറയുന്നു. ഇപ്പോഴും പലരുടെയും സഹായംകൊണ്ടാണ്‌ കോളനി നിവാസികള്‍ ജീവിതം തള്ളിനീക്കുന്നത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW