Thursday, September 06, 2018 Last Updated 41 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.58 PM

മറയൂര്‍ മലനിരകളില്‍ നീലവസന്തം

uploads/news/2018/09/246228/1.jpg

മറയൂര്‍: വീണ്ടുമൊരു വ്യാഴവട്ടമെത്തിയതോടെ മറയൂര്‍ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തം. ആദിവാസി കുടികള്‍ക്കു സമീപത്തെ അഞ്ചുനാട്ടാംപാറ പ്രദേശത്തും കാന്തല്ലൂരില്‍ ഒള്ളവയല്‍ ആദിവാസികുടിക്കു സമീപത്തെ വെള്ളിമലയിലുമാണു കുറിഞ്ഞി കൂടുതലായി പൂവിട്ടത്‌. നിലവില്‍ 75 ശതമാനത്തിലധികം കുറിഞ്ഞിച്ചെടികളും പൂത്തുലഞ്ഞു.
വിദൂരക്കാഴ്‌ചയില്‍ നീലപ്പട്ട്‌ വിരിച്ച അനുഭൂതിയാണു കാഴ്‌ചക്കാര്‍ക്ക്‌. കാന്തല്ലൂര്‍-പെരുമല റോഡുവശത്തും സ്വകാര്യഭൂമികളിലും ഭാഗികമായി പൂവിട്ടു. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തില്‍ നീലവസന്തം കാണാന്‍ എട്ടുലക്ഷം പേര്‍ എത്തുമെന്നു ടൂറിസം വകുപ്പ്‌ കണക്കുകൂട്ടിയിരുന്നെങ്കിലും പ്രളയക്കെടുതിയില്‍ നീലവസന്തത്തിനും മങ്ങലേറ്റു.
ഇരവികുളത്ത്‌ കഴിഞ്ഞമാസങ്ങളില്‍ കനത്തമഴ പെയ്‌തപ്പോള്‍ നീലക്കുറിഞ്ഞി പൂവിടാന്‍ കാലതാമസമുണ്ടായി. നിലവില്‍ നീലക്കുറിഞ്ഞി മൊട്ടിട്ടു ഭാഗികമായി പൂത്തുതുടങ്ങി. എന്നാല്‍ ഈവര്‍ഷം ഇരവികുളം ദേശീയോദ്യാനത്തില്‍ പൂക്കും മുമ്പേ മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ രണ്ടുമാസം മുമ്പ്‌ മൊട്ടിട്ട കുറിഞ്ഞിച്ചെടികളാണ്‌ ഇപ്പോള്‍ പൂത്തത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW