Wednesday, November 14, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

ആദിയാര്‍പുരം-തെക്കേക്കുരിശുമല റോഡ്‌ യാഥാര്‍ഥ്യത്തിലേക്ക്‌

നെടുങ്കണ്ടം: കാര്‍ഷിക സര്‍വകലാശാല സ്‌ഥലം വിട്ടുനല്‍കിയതോടെ അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ആദിയാര്‍പുരം, തെക്കേക്കുരിശുമല നിവാസികളുടെ റോഡെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്‌.
സര്‍വകലാശാലയുടെ സ്‌ഥലം പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിനു വിട്ടുനല്‍കിയതോടെ പാമ്പാടുംപാറ-ആദിയാര്‍പുരം റോഡ്‌ നിര്‍മാണത്തിനു വഴിയൊരുങ്ങുന്നു. 50 വര്‍ഷത്തോളമായി നൂറിലധികം വരുന്ന പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പടെ 500 വീട്ടുകാര്‍ ഉപയോഗിച്ചുവന്ന പാതയാണിത്‌.
റോഡ്‌ നിര്‍മാണത്തിനു ആവശ്യമായ 43.60 സെന്റ്‌ സ്‌ഥലം സര്‍വകലാശാല ഗ്രാമപഞ്ചായത്തിനു കൈമാറി. സര്‍വകലാശാലാ ആസ്‌ഥാനത്ത്‌ രജിസ്‌ട്രാര്‍ ഡോ. പി.എസ്‌ ഗീതക്കുട്ടി, പഞ്ചായത്ത്‌ സെക്രട്ടറി സി.ടി. തോമസ്‌ എന്നിവര്‍ തയാറാക്കിയ ധാരണാപത്രം വൈസ്‌ ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബുവില്‍നിന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരിഫാ അയൂബ്‌ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ സുധാ മോഹനന്‍, ഷിജിമോന്‍ ഐപ്‌ എന്നിവരും പങ്കെടുത്തു.പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലൂടെയാണ്‌ ആദിയാര്‍പുരം-തെക്കേക്കുരിശുമല റോഡ്‌ കടന്നുപോകുന്നത്‌. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിയതോടെ റോഡ്‌ സഞ്ചാരയോഗ്യമായിരുന്നില്ല. സര്‍വകലാശാലയുടെ സ്‌ഥലത്തു കൂടി കടന്നുപോകുന്നതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ക്കു നിര്‍മാണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത്‌ ഭരണസമിതിയും പ്രദേശവാസികളും സ്‌ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ മുറവിളി നടത്തിവരികയായിരുന്നു. തുടര്‍ന്ന്‌ മന്ത്രി എം.എം. മണി, സര്‍വകലാശാല അധികൃതരെ ഉള്‍പ്പെടുത്തി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്‌ഥലം കൈമാറാന്‍ ധാരണയായിരുന്നെങ്കിലും നടപടികള്‍ വീണ്ടും വൈകി.
കഴിഞ്ഞമാസം കൃഷി മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ ഏലം ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ പഞ്ചായത്ത്‌ ഭരണസമിതി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടപടി വേഗത്തിലാക്കി പഞ്ചായത്തിനു സ്‌ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണാപത്രം കൈമാറുകയായിരുന്നു. നിലവിലുള്ള റോഡിനു പകരമായി ഏലം ഗവേഷണ കേന്ദ്രത്തിന്റെ ഓഫീസ്‌ പരിസരത്തില്‍ നിന്നു അകലം പാലിച്ച്‌ സ്‌ഥലം അനുവദിക്കുകയായിരുന്നു. സ്‌ഥലം ലഭിച്ചതോടെ റോഡ്‌ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരിഫാ അയൂബ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW