Tuesday, November 20, 2018 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

കോളപ്ര ഏഴാംമൈലില്‍ ജലക്ഷാമം രൂക്ഷം

കുടയത്തൂര്‍: മഴമാറിയതോടെ കോളപ്ര ഏഴാംമൈലിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി.
പ്രദേശത്തെ മിക്ക കിണറുകളും കുളങ്ങളും അരുവികളും വറ്റിവരണ്ടു. ഇവിടുത്തെ മിക്ക വീടുകളിലേയ്‌ക്കും കിലോമീറ്ററുകള്‍ താണ്ടിയാണു നാട്ടുകാര്‍ വെള്ളമെടുക്കാന്‍ പോകുന്നത്‌.
ജനങ്ങളുടെ ആശ്രയമായ പഞ്ചായത്തിന്റെ ജലവിതരണം താറുമാറായതാണ്‌ ഏറെ വലയ്‌ക്കുന്നത്‌.
കാഞ്ഞാറില്‍ നിന്നും കൂവപ്പള്ളിയിലെ ടാങ്കില്‍ ശേഖരിക്കുന്ന വെള്ളമാണ്‌ ഈ ഭാഗത്തേക്കു വിതരണം ചെയ്യുന്നത്‌. എന്നാല്‍ കുടയത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമീപത്ത്‌ വരെ മാത്രമാണു ജലവിതരണം ശരിയായ രീതിയില്‍ നടക്കുന്നത്‌.
എന്നാല്‍ പഞ്ചായത്തിന്റെ ജലവിതരണം ഏഴാംമൈല്‍ ഭാഗങ്ങളില്‍ പേരീനുപോലും നടക്കുന്നില്ലാത്ത സ്‌ഥിതിയാണ്‌. ഈ ഭാഗത്തേയ്‌ക്കു പൈപ്പിട്ട്‌ കണക്‌ഷന്‍ കൊടുത്തിട്ടുണ്ടെങ്കിലും പലയിടത്തും ഇതു പൊട്ടിക്കിടക്കുകയാണ്‌.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം പൈപ്പ്‌ ലൈന്‍ നന്നാക്കിയെങ്കിലും പലയിടത്തും തകര്‍ന്ന നിലയിലാണ്‌.
ഗുണനിലവാരമില്ലാത്ത പൈപ്പുകളായതിനാലാണ്‌ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇടയ്‌ക്കിടയ്‌ക്കു നേരിടേണ്ടി വരുന്നതെന്നു സമീപവാസികള്‍ പറഞ്ഞു. ജലക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്ന ചക്കളത്തുകാവ്‌ ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരുടെ സ്‌ഥിതിയും ദയനീയമാണ്‌.
ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം എത്താനുള്ള ശക്‌തിയില്ലെന്ന നിസാരരമായ കാരണങ്ങള്‍ നിരത്തി പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയാണു ജല അതോറിറ്റി സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കുടാതെ മണല്‍ വാരല്‍ ഇവിടെ രൂക്ഷമായതിനാലാണ്‌ പുഴകളില്‍ വെള്ളം നില്‍ക്കാത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തില്‍ കുടിവെള്ളം ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW