Tuesday, November 20, 2018 Last Updated 27 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

വിദ്യാര്‍ഥികളെ കയറ്റാതെ കെ.എസ്‌.ആര്‍.ടി.സി. പായുന്നു

മൂലമറ്റം: വിദ്യാര്‍ഥികളെ വലച്ച്‌ കെ.എസ്‌.ആര്‍.ടി.സി. സ്‌കൂള്‍ വിട്ട സമയത്ത്‌ കൈ കാണിച്ചിട്ടു നിര്‍ത്താതെ പോയത്‌ നാലു ബസുകള്‍.
കുളമാവ്‌ മേഖലയിലെ വിദ്യാര്‍ഥികള്‍ വീട്ടിലെത്തിയതു രാത്രി എട്ടുമണിക്കുശേഷം. അറക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളിനു മുന്നിലാണു തിങ്കളാഴ്‌ച വൈകിട്ടു ബസുകള്‍ നിര്‍ത്താതെ പോയത്‌.
അറക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ പഠിക്കുന്ന 54 വിദ്യാര്‍ഥികള്‍ കുളമാവ്‌ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌. മഴക്കെടുതിയില്‍ ഇടുക്കി റോഡ്‌ തകര്‍ന്നതോടെ വിദ്യാര്‍ഥികള്‍ക്ക്‌ ഏക ആശ്രയം കെ.എസ്‌.ആര്‍.ടി.സി. ബസുകളാണ്‌.
3.45 മുതല്‍ 6.10 വരെ ഇതുവഴി കടന്നുപോയ നാലു ബസുകളില്‍ വിദ്യാര്‍ഥികള്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.
ഒടുവില്‍ വൈകിട്ട്‌ 6.10 ന്‌ വന്ന ബസാണ്‌ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റിയത്‌. വിദ്യാര്‍ഥികളെ കയറ്റാതെ ബസുകള്‍ പോയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നു കെ.എസ്‌.ആര്‍.ടി.സി. ഡി.ടി.ഒ: റോയി ജോര്‍ജ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW