Saturday, November 17, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

നാടെങ്ങും അധ്യാപകര്‍ക്ക്‌ ആദരം

വലിയതോവാള: ക്രിസ്‌തുരാജ്‌ ഹൈസ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാഘോഷം നടത്തി. വിദ്യാര്‍ഥികള്‍ പൂക്കളും ആശംസ കാര്‍ഡുകളും നല്‍കി അധ്യാപകരെ ആദരിച്ചു. നാലാംക്ലാസ്‌ വിദ്യാര്‍ഥിനി ശ്രീനന്ദന രാജീവ്‌ അധ്യാപര്‍കര്‍ക്കായി രചിച്ച കവിത ചടങ്ങില്‍ ആലപിച്ചു.
തുടര്‍ന്ന്‌ മധുര പലഹാര വിതരണവും നടത്തി. സ്‌കൂള്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ ഫാ. ജോം പാറയ്‌ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‌മിട്രസ്‌ എലിസബത്ത്‌ തോമസ്‌, പി.ടി.എ. പ്രസിഡന്റ്‌ കല്ലക്കാവുങ്കല്‍, എം.പി.ടി.എ പ്രസിഡന്റ്‌ മിനി കൊറ്റിനിക്കല്‍, വിദ്യാര്‍ഥികളായ അലീന സെബാസ്‌റ്റ്യന്‍, എബിന ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

വണ്ടിപ്പെരിയാര്‍: ഗവ. യു.പി. സ്‌കൂളില്‍ അധ്യാപക ദിനാഘോഷം നടത്തി. അധ്യാപകരെ ആദരിക്കല്‍, മഴക്കെടുതിയില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കായി കിറ്റ്‌ വിതരണം, പഠനോപകരണ വിതരണം, തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി ഉദ്‌ഘാടനം എന്നിവ സംഘടിപ്പിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നപ്പോള്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പിനു നേതൃത്വം നല്‍കിയ മുഴുവന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വിജയകുമാരി ഉദയസൂര്യന്‍, പഞ്ചായത്ത്‌ അംഗങ്ങളായ വിജയലക്ഷ്‌മി, കലൈവാണി, എ.ഇ.ഒ: ഷാജി കെ.ആന്റണി, വില്ലേജ്‌ ഓഫീസര്‍ പ്രീതകുമാരി, സി. ആനന്ദ്‌, ബിജു ജെയിംസ്‌ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ മഴക്കെടുതിയില്‍ തകര്‍ന്ന വിദ്യാര്‍ഥിനിയുടെ വീടിന്റെ അറ്റകുറ്റപ്പണി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്‌ ആരംഭിച്ചു.

അണക്കര: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപകരെ ആദിച്ചു. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജിജി കെ.ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏയ്‌ഞ്ചല്‍ മരിയ ജോസഫ്‌ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സി. പ്രേമ, അധ്യാപകരായ മുനിസ്വാമി, മാണി കുര്യാക്കോസ്‌ തുടങ്ങിയവരെ ആദരിച്ചു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആന്‍സി ബിജു, തുളസി പ്രദീപ്‌, കുസുമം സതീഷ്‌, സാബു വയലില്‍, ജെ.സി.ഐ. അണക്കര സ്‌പൈസ്‌വാലി പ്രസിഡന്റ്‌ വി.സി. വര്‍ഗീസ്‌, ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ വര്‍ഗീസ്‌, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ്‌ ബാബു സുരഭി, അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്‌മ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലബ്ബക്കട: ജെ.പി.എം. ബി.എഡ്‌. കോളജില്‍ അധ്യാപക ദിനാചരണവും ആദരിക്കലും നടത്തി. മാനേജര്‍ ഫാ. ജോബി ചുള്ളി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. സുമി എം.സ്‌കറിയ സന്ദേശം നല്‍കി. ബര്‍സാര്‍ ഫാ. ജോബിന്‍ കൂനംപാറയില്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ അധ്യാപകര്‍ക്കായി മത്സരങ്ങളും നടത്തി.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW