Sunday, September 09, 2018 Last Updated 28 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

പുതിയ ഉത്തരവിന്റെ മറവില്‍ സത്രത്ത്‌ ജീപ്പുകളില്‍ സാഹസികയാത്ര

വണ്ടിപ്പെരിയാര്‍: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചെങ്കിലും സഞ്ചാരികളുടെ പ്രധാന വിനോദമായ ഓഫ്‌ റോഡ്‌ ട്രെക്കിങ്ങിനു വിലക്കു തുടരും.
ഇതിനിടെ പുതിയ ഉത്തരവു മറയാക്കി വിനോദ സഞ്ചാരികളുമായി സത്രത്തേയ്‌ക്ക്‌ ഓഫ്‌ റോഡ്‌ ജീപ്പുകള്‍ എത്തിത്തുടങ്ങി.
പ്രളയത്തെത്തുടര്‍ന്നു വിനോദസഞ്ചാരത്തിനു ഏര്‍പ്പെടുത്തിയ നിരോധനമാണു കഴിഞ്ഞദിവസം ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബു പിന്‍വലിച്ചത്‌. എന്നാല്‍ മുന്‍ കലക്‌ടര്‍ ജി.ആര്‍. ഗോകുല്‍ കഴിഞ്ഞ മേയില്‍ സത്രത്തിലെ ജീപ്പ്‌ സവാരിയും രാമക്കല്‍മേട്ടിലെ ഓഫ്‌ റോഡ്‌ ട്രെക്കിങ്ങും ഉളുപ്പൂണിയിലെ ട്രെക്കിങിനും നിരോധിച്ച്‌ ഉത്തരവ്‌ ഇറക്കിയിരുന്നു.
എന്നാല്‍ ഇതേക്കുറിച്ചു പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചതിനു പിന്നാലെയാണു സത്രത്തിലേക്കു ജീപ്പുകള്‍ എത്തിത്തുടങ്ങിയത്‌. സത്രത്തെ മൊട്ടക്കുന്നുകളില്‍ അമിതവേഗത്തില്‍ ജീപ്പ്‌ സവാരി നടത്തുന്നത്‌ അപകടങ്ങള്‍ക്കിടയാക്കുമെന്നുള്ള ഡിവൈ.എസ്‌പി, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്‌ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ മുന്‍ കലക്‌ടര്‍ ജി.ആര്‍ ഗോകുല്‍ നിരോധനം ഏര്‍പ്പെടുത്തിയത്‌.
ഞായറാഴ്‌ച നിരവധി ജീപ്പുകളാണു സഞ്ചാരികളുമായി സത്രത്തെത്തിയത്‌. സത്രത്തുനിന്നു മൗണ്ടിലേക്കുള്ള ചെങ്കുത്തായ കൊക്കയ്‌ക്കു മുകളിലൂടെ വാഹനങ്ങള്‍ അപകടകരമാംവിധമാണ്‌ ഓടിക്കുന്നതെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
സാഹസിക ഡ്രൈവിങ്‌ നടത്തുന്നവര്‍ തലനാരിഴയ്‌ക്കാണ്‌ അപകടത്തില്‍നിന്നു രക്ഷപ്പെടുന്നത്‌. കൂടാതെ മൊട്ടക്കുന്നുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നത്‌ പുല്‍മേടുകള്‍ നശിക്കുന്നതിനും ഇടയാക്കിയിരുന്നു. കുമളിയില്‍നിന്നു 26 കിലോമീറ്റര്‍ അകലെയുള്ള സത്രത്ത്‌ സാഹസിക യാത്ര നടത്താന്‍ നിരവധിയാളുകളാണു നേരത്തെ എത്തിയിരുന്നത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW