Wednesday, September 26, 2018 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

കൃഷി ശാസ്‌ത്രജ്‌ഞര്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

കട്ടപ്പന: നഗരസഭ പരിധിയിലെ പ്രളയബാധിത മേഖലകളില്‍ കൃഷി ശസ്‌ത്രജ്‌ഞരും വിദഗ്‌ധരും പരിശോധന നടത്തി. കാലവര്‍ഷത്തില്‍ വിളകള്‍ക്കുണ്ടായ മാറ്റങ്ങളും രോഗ-കീടബാധയും വിളവിലുള്ള വ്യത്യസവും പഠനവിധേയമാക്കി.
കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പൈസ്‌ റിസര്‍ച്ച്‌, മൈലാടുംപാറ ഐ.സി.ഐ.ആര്‍.ഐ, കൃഷി വകുപ്പ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ സന്ദര്‍ശനം നടത്തിയത്‌.
രോഗബാധ കണ്ടെത്തിയ കുരുമുളക്‌, ഏലം, ഗ്രാമ്പു, ജാതി, വാനില എന്നിവ കൃഷി ചെയ്‌തിരുന്ന വാഴവര, കൊങ്ങിണിപ്പടവ്‌, കൊച്ചുതോവാള എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ഐ.ഐ.എസ്‌.ആര്‍. മേധാവി ഡോ. പ്രസാദ്‌, കാര്‍ഡമം റിസര്‍ച്ച്‌ ഇന്‍സിറ്റ്യുട്ട്‌ മേധാവി ഡോ. ഭട്ട്‌, കാര്‍ഷിക സര്‍വകലാശാല മേധാവി ഡോ. മുരുകന്‍, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍മാരായ ജോര്‍ജ്‌, റെജി വര്‍ഗീസ്‌, കട്ടപ്പന കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ സൂസന്‍ ബഞ്ചമിന്‍ തുടങ്ങിയവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.
തുടര്‍ന്ന്‌ നഗരസഭാ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷന്‍ മനോജ്‌ എം. തോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാലി ജോളി, നഗരസഭാ കണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശമുണ്ടായവര്‍ക്കു പലിശ രഹിത വായ്‌പ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു നഗരസഭ അധികൃതര്‍ സംഘത്തോടു ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW