Saturday, September 08, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.55 PM

പയ്യന്നൂര്‍ ഉപജില്ലാ കബഡി; കരിവെള്ളൂരും ചെറുപുഴയും ജേതാക്കള്‍

uploads/news/2018/09/246210/3.jpg

ചെറുപുഴ: പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ ഗെയിംസ്‌ കബഡി ചാമ്പ്യന്‍ഷിപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുറാണി ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അംഗം ലളിതാ ബാബു അധ്യക്ഷത വഹിച്ചു. സ്‌ഥിരംസമിതി അധ്യക്ഷന്‍ ഡെന്നി കാവാലം, പഞ്ചായത്ത്‌ അംഗങ്ങളായ വി. കൃഷ്‌ണന്‍, വിജേഷ്‌ പള്ളിക്കര, കെ.കെ. ജോയി, റിട്ട. ക്യാപ്‌റ്റന്‍ കെ.എസ്‌. മാത്യു, എം.വി. ശശി, രഘു ചീനേരി, പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ സൗഭാഗ്യ പ്രസംഗിച്ചു. 27 ടീമുകള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു. സബ്‌ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുപുഴ സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജിഎച്ച്‌എസ്‌എസ്‌ വെള്ളൂര്‍ എന്നിവര്‍ ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ നേടി. സബ്‌ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്‌എസ്‌എസ്‌ വെള്ളൂരും, ചെറുപുഴ സെന്റ്‌ ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുപുഴ സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ജിജിഎച്ച്‌എസ്‌എസ്‌ പയ്യന്നൂരും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എവി സ്‌മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ചെറുപുഴ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളും സീനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ ജിഎച്ച്‌എസ്‌എസ്‌ വെള്ളൂര്‍ ഒന്നും സെന്റ്‌ ജോസഫ്‌സ് എച്ച്‌എസ്‌എസ്‌ രണ്ടും സ്‌ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എവിഎസ്‌ജിഎച്ച്‌എസ്‌എസ്‌ കരിവെള്ളൂര്‍ ഒന്നും ജിഎച്ച്‌എസ്‌എസ്‌ വെള്ളൂര്‍ രണ്ടും സ്‌ഥാനങ്ങള്‍ നേടി. സമ്മാനദാനം പയ്യന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌എം.ടി.പി. നുറുദ്ദീന്‍ നിര്‍വ്വഹിച്ചു. റോയി തോമസ്‌, ജോസ്‌ കുളിര്‍മ്മ, പി.എന്‍. സന്തോഷ്‌, പി.എം. സെബാസ്‌റ്റ്യന്‍, അലിയാരു കുട്ടി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ സംസ്‌ഥാന കബഡി താരം പ്രേംകുമാര്‍ വയലായിയെ ചടങ്ങില്‍ ആദരിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW