Monday, November 19, 2018 Last Updated 15 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.55 PM

ഇരിട്ടി സബ്ബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ വാടക കെട്ടിടത്തിലേക്ക്‌

uploads/news/2018/09/246208/1.jpg

ഇരിട്ടി: ഇരിട്ടിയിലെ ഉളിയില്‍ സബ്‌ രജിസ്‌റ്റര്‍ ഓഫീസിന്റെപ്രവര്‍ത്തനം ഇനി വാടകക്കെട്ടിടത്തില്‍ ഇരിട്ടി കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഉളിയില്‍ സബ്ബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന്‌ പഴകി ദ്രവിച്ച്‌ അപകടാവസ്‌ഥയിലായതിനെ തുടര്‍ന്ന്‌ നിലവിലുള്ള പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ്‌ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലേക്ക്‌ മാറ്റുന്നത്‌ ഇതിനായി കീഴൂര്‍ വള്ളിയാട്‌ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടം കണ്ടെത്തി.
1982 മെയ്‌ 21നാണ്‌ ഇരിട്ടിയില്‍ ഉളിയില്‍ സബ്‌ രജിസ്‌റ്റര്‍ ഓഫീസ്‌ കീഴൂരിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.
ആറളം, അയ്ന്‍കുന്നയ്‌ ,കീഴൂര്‍ ,ചാവശേരി, പായം, വിളമന എന്നീ വില്ലേജ്‌ പരിധിയില്‍ വരുന്ന ആധാരം ബാങ്ക്‌ ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ഇരിട്ടി പ്രവര്‍ത്തിക്കുന്ന കീഴൂരിലെ ഉളിയില്‍ രജിസ്‌ട്രാര്‍ ഓഫീസിലാണ്‌ നടക്കാറുള്ളത്‌ .
എന്നാല്‍ കെട്ടിടത്തിന്‌ കാലപ്പഴക്കം കാരണം ഓഫീസില്‍ ചോര്‍ച്ചയുള്‍പ്പെടെ യുണ്ടായി ഓഫീസ്‌ ഫയലുകള്‍ ഉള്‍പ്പെടെ നനഞ്ഞും ചിതലരിച്ചും നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുകൂടാതെ ഈ കാലവര്‍ഷത്തില്‍ കെട്ടിടത്തിനുമുകളില്‍ കൂറ്റന്‍ മരവും കടപുഴകി വീണിരുന്നു.
ഇതേതുടര്‍ന്നാണ്‌ സംസ്‌ഥാനത്തെ 52 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനൊപ്പം കിഫ്‌ബി യില്‍ ഉള്‍പ്പെടുത്തി ഉളിയില്‍ സബ്ബ്‌ രജിസ്‌ട്രാര്‍ ഓഫിസ്‌ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും പുതുക്കിപ്പണിയുന്നത്‌.
കണ്ണൂര്‍ ജില്ലയിലെ നിലവിലുള്ള രജിസ്‌ട്രാര്‍ ഓഫീസുകളില്‍ ഉളിയില്‍ സബ്ബ്രജിസ്‌റ്റര്‍, ഓഫീസ്‌, തളിപ്പറമ്പ്‌ സബ്‌ രജിസ്‌റ്റര്‍ ഓഫീസ്‌ എന്നി രജിസ്‌ട്രാര്‍ഓഫീസ്‌ കെട്ടിടങ്ങളാണ്‌ പുതുക്കി പണിയുന്നത്‌.
നിലവിലുള്ള ഓഫിസ്‌ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കിയാണ്‌ പുതിയ കെട്ടിടം പണിയുന്നത്‌ ഇതിന്റെ ഭാഗമായാണ്‌ നിലവിലുള്ള സബ്ബ്‌ രജിസ്‌റ്റര്‍ ഓഫീസിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക്‌ മാറേണ്ടി വരുന്നത്‌.
ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ വള്ളിയാട്‌ സ്വകാര്യ വ്യക്‌തിയുടെ വാടക കെട്ടിടത്തിലേക്ക്‌ ഓഫീസ്‌ മാറ്റുവാനുള്ള ആലോചനകള്‍ നടക്കുന്നത്‌
ഇതിന്‍റെ ഭാഗമായി വാടക കെട്ടിടത്തില്‍ ഓഫിസ്‌ സൗകര്യം ഒരുക്കുന്നതിനുള്ള അവസാന ഘട്ടഅറ്റകുറ്റ പ്രവര്‍ത്തിയും ആരംഭിച്ചു.
അടുത്തയാഴ്‌ച തന്നെ സബ്ബ്‌ രജിസ്‌ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലേക്ക്‌ മാറുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW