Wednesday, November 14, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.55 PM

ജീവിതാനുഭവങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ച്‌ അവര്‍ കുട്ടികള്‍ക്ക്‌ അധ്യാപകരായി

uploads/news/2018/09/246207/4.jpg

കൂത്തുപറമ്പ്‌: അധ്യാപക ദിനത്തില്‍ രക്ഷിതാക്കള്‍ അധ്യാപകരായി എത്തിയത്‌ കൗതുക കാഴ്‌ചയായി. കൂത്തുപറമ്പിനടുത്ത്‌ നിര്‍മ്മലഗിരി റാണി ജയ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ പി.ടി.എ യുടെ നേതൃത്വത്തില്‍ അധ്യാപകരായി രക്ഷിതാക്കളെത്തിയത്‌.
നേരാംവണ്ണം പഠിക്കാത്തതിന്‌ കുട്ടികളെ ശാസിച്ചാല്‍ പോലും അധ്യാപകര്‍ പ്രതിക്കൂട്ടിലാകുന്ന വര്‍ത്തമാനകാലത്ത്‌ അധ്യാപനത്തിന്റെ മഹത്വം രക്ഷിതാക്കളെ ബോധ്യപെടുത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്തരമൊരു അവസരം ഒരുക്കിയത്‌.
അധ്യാപക ദിനത്തില്‍ അധ്യാപകരെ എങ്ങനെ ആദരിക്കാം എന്ന പി.ടി.എ.യോഗത്തിലെ കൂട്ടായ ചിന്തയില്‍ നിന്നുമാണ്‌ ഇത്തരമൊരു തീരുമാനമെടുത്തത്‌.
പ്രത്യേക വിദ്യാലയ അസംബ്ലി ചേര്‍ന്ന്‌ വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരെയും ആദരിക്കുകയും ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ പ്രത്യേക ഉപഹാരം നല്‍കിയാണ്‌ അധ്യാപകരെ ആദരിച്ചത്‌. ഈ ചടങ്ങിന്‌ ശേഷമാണ്‌ രക്ഷിതാക്കള്‍ അധ്യാപകരായി ഓരോ ക്ലാസ്‌ മുറിയിലും എത്തിയത്‌. അക്കാദമിക്‌ യോഗ്യതകള്‍ മാറ്റി വച്ച്‌ തങ്ങളുടെ ജീവിത അനുഭവങ്ങളാണ്‌ രക്ഷിതാക്കള്‍ ക്ലാസ്‌ മുറിയില്‍ പങ്ക്‌ വച്ചത്‌.
കുട്ടികള്‍ വളര്‍ന്നാല്‍ ആരാകണം, എങ്ങനെ സമുഹത്തിന്‌ കൂടി ഉപകരിക്കുന്നവരായി മാറണം തുടങ്ങിയ തങ്ങളുടെ മനസ്സിലുള്ള സ്വപ്‌നങ്ങളും രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുമായി പങ്കിട്ടു. പ്രിന്‍സിപ്പാള്‍ സിസ്‌റ്റര്‍ ലിസ, പി.ടി.എ. പ്രസിഡന്റ്‌ കെ.ലക്ഷ്‌മണന്‍, വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഹാജി മദര്‍ പി.ടി.എ.പ്രസിഡന്റ്‌ റോസ്‌ മേരി, മദര്‍ റോസ്ലിന്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW