Monday, November 19, 2018 Last Updated 49 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.54 PM

ദുരിതാശ്വാസ ഫണ്ടിലേക്ക്‌ ഒരു മാസത്തെ ശമ്പളം: ജീവനക്കാര്‍ രണ്ടു തട്ടില്‍

ശ്രീകണ്‌ഠാപുരം: ജല പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളുടെ പുനര്‍ സൃഷ്‌ടിക്കും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുന:ധിവാസത്തിന്നും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ആവശ്യത്തോട്‌ ജിവനക്കാരില്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നതായി അറിയുന്നു.
സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്‌ ജീവനക്കാരുടെ മൊത്തം ശമ്പള തുകയാണ്‌. എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും മാസം തോറും വസുലാക്കുന്ന തുക കഴിച്ചു ബാക്കിയുള്ള തുക മാത്രമേ നല്‍കാന്‍ കഴിയുവെന്ന തീരുമാനത്തിലാണ്‌ ജീവനക്കാര്‍. ജീവനക്കാരുടെ ഈ തീരുമാനത്തെ പറ്റി സംഘടന തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്‌. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഗ്രോസ്‌ സാലറിക്ക്‌ പകരം നെറ്റ്‌ സാലറി ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന നല്‍കാമെന്നാണ്‌ ഒരു വിഭാഗം ജിവനക്കാര്‍ പറയുന്നത്‌.സംഭാവന തരണമെന്നാവശ്യപ്പെടുന്നവര്‍ക്ക്‌ തങ്ങള്‍ക്ക്‌ കഴിയുന്ന തുക നല്‍കണമെന്നാല്ലാതെ നിര്‍ബന്ധിച്ച്‌ തുക ഈടക്കുന്നത്‌ ശരിയല്ലെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ജിവനക്കാരുടെയിടയില്‍ കടബാദ്ധ്യതകളുള്ളവരും ഇല്ലാത്തവരുമുണ്ട്‌. എല്ലാവരേയും ഒരേ രീതിയില്‍ സര്‍ക്കാര്‍ കണക്കാക്കുന്നത്‌ ശരിയല്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW