മട്ടന്നൂര്‍: വീതികുറഞ്ഞ റോഡും വാഹനപ്പെരുപ്പവും കാരണം വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തില്‍ പരസ്യബോഡുകള്ക്ക് അനുമതിനല്‍കി മട്ടന്നൂരിലെത്തുന്ന ജനങ്ങളെയും യാത്രക്കാരെയും ദുരിതത്തിലാക്കുകായാണ് മട്ടന്നൂര്‍ നഗരസഭ. മട്ടന്നൂരില്‍ മാര്‍ക്കറ്റിനുള്ളില്‍ കാലങ്ങളായി കച്ചവടം ചെയ്തു പോരുന്ന ചെറുകിട സ്ഥാപനങ്ങളേയും വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിക്കുന്നതിന് യാതൊന്നും ചെയ്യാതെ ഒഴിപ്പിച്ച മുനിസിപ്പാലിറ്റി കുത്തക കമ്പനികള്‍ക്ക് യാതൊരു നിബന്ധനയുമില്ലാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് ജനദ്രോഹ നടപടിയാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ച ഓവുചാലുകളും പൊട്ടി പൊളിഞ്ഞ സ്ളാബുകളും കൊതുക് കടിയും ദുര്ണ്മദ്ധവും സഹിച്ച് ജീവിക്കുന്ന മട്ടന്നൂരിലെ ഫുട്ട്പാത്ത് കച്ചവടക്കാരോട് യാതൊരു ദയയും കാണിക്കാതെ ഒഴിപ്പിച്ച നഗരസഭയാണ് ആളുകള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കുത്തക കമ്പനികള്‍ക്കു സൗകര്യം ചെയ്തു കൊടുത്തത്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു ആളുകള്‍ക്കും നടക്കാനും ബസ് യാത്ര പോലും പ്രയാസമാകുന്ന രീതിയില്‍ റോഡില്‍ തന്നെ പരസ്യബോഡുകള്ക്ക് ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് യൂത്ത് ലീഗ് ആരോപിച്ചു. അധികാരികളെ നേരിട്ട് കണ്ട് പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചതായും ഭാരവാഹികളായ ഷബീര്‍ എടയന്നൂര്‍,പി.ആര് ഉബൈദ്, അസ്ക്കര്‍ ആമേരി, വി.കെ.മുനീബ്, കെ.മുനാസ് അറിയിച്ചു.
സാമ്പത്തിക ലാഭത്തിനുവേണ്ടി അപകടം വിളിച്ചു വരുത്തി ജനങളുടെ ജീവന് ഭീഷണിയാവുന്ന നടപടികളില്‍ നിന്നും പിന്മാറിയില്ലെങ്കില് വരും ദിവസങ്ങളില്‍ ജനങ്ങളോടൊപ്പം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും.