Sunday, February 17, 2019 Last Updated 45 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.54 PM

അഞ്ചരക്കണ്ടി - പെരളശ്ശേരി ശുദ്ധജല പദ്ധതിയുടെ അറ്റകുറ്റപ്പണി; ഒമ്പത്‌ പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങി

മട്ടന്നൂര്‍: അഞ്ചരക്കണ്ടി - പെരളശ്ശേരി ശുദ്ധജല പദ്ധതിയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒമ്പത്‌ പഞ്ചായത്തുകളില്‍ ഇന്നലെ കുടിവെള്ളം മുടങ്ങി. പദ്ധതിയുടെ ഗ്രാവിറ്റി പൈപ്പിലെ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.
അഞ്ചരക്കണ്ടി, വേങ്ങാട്‌, പെരളശ്ശേരി, ചെമ്പിലോട്‌, കടമ്പൂര്‍, മുഴപ്പിലങ്ങാട്‌, പിണറായി, കതിരൂര്‍, എരഞ്ഞോളി തുടങ്ങിയ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ ഡിവിഷനിലുമാണ്‌ ഇന്നലെ ജലവിതരണം നിര്‍ത്തിവെച്ചത്‌.
മട്ടന്നുരിനടുത്ത കീച്ചേരിയിലാണ്‌ ഗ്രാവിറ്റിപൈപ്പിന്റെ ജോയിന്റ്‌ ഇളക്കി ശുദ്ധജലം പുറത്ത്‌ ഒഴുക്കിയതിനെ തുടര്‍ന്നാണ്‌ പമ്പിങ്‌ നിര്‍ത്തിവെച്ചത്‌.
പ്രത്യേകരുപത്തിലുള്ള മിശ്രിതം കോണ്‍ക്രീറ്റിനുള്ളില്‍ കടത്തിവിട്ടാണ്‌ ജോയിന്റിലെ ചോര്‍ച്ച്‌ മാറ്റുക.
ഇന്ന്‌ രാവിലെയോടെപമ്പിങ്‌ നടത്താന്‍ കഴിയുമെന്ന്‌ നിഗമനത്തിലാണ്‌ ജല അതോറിറ്റി. കഴിഞ്ഞ മെയ്‌ മാസം ഗ്രാവിറ്റി പൈപ്പിലെ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി ദിവസത്തോളം പെരളശ്ശേരിയില്‍ പദ്ധതിയില്‍ നിന്ന്‌ പമ്പിംങ്‌ നിര്‍ത്തിവെച്ചിരുന്നു. ചോര്‍ച്ച തടയുന്നതിന്‌ വേണ്ടി പുതിയ പൈപ്പ്‌ കൊണ്ട്‌ വന്നാണ്‌ അറ്റകുറ്റപ്പണികള്‍ നടത്തിയത്‌ വിദ്‌ഗധ തൊഴിലാളി സംഘമാണ്‌ പൈപ്പുകള്‍ വെല്‍ഡിംഗ്‌ ചെയ്ുന്ന ജയോലിക്‌ നേതൃത്വം നല്‍കിയത്‌1000 ങട പൈപ്പ്‌ യാണ്‌ പുതുതായി സ്‌ഥാപിച്ചത്‌. അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തികരിച്ചാണ്‌ ജലവിതരണം പുനഃസ്‌ഥാപിച്ചത്‌. ഇതിനും പുറമെയാണ്‌ വീണ്ടും വീണ്ടും ഗ്രാവിറ്റി പൈപ്പുകളില്‍ ചോര്‍ച്ച. കണ്ടെത്തിയത്‌ വേനല്‍ക്കാലത്ത്‌
ജലവിതരണം നിര്‍ത്തിവച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഉപഭോക്‌താക്കള്‍ക്കു ഉണ്ടാവുന്ന പ്രയാസം കണക്കിലെടുത്താണ്‌ ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്നത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW