Monday, September 24, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.54 PM

പിടിച്ചുപറി പതിവാക്കിയ നാലംഗ സംഘം അറസ്‌റ്റില്‍

കണ്ണൂര്‍: രാത്രികാലങ്ങളില്‍ ട്രെയിനിറങ്ങിയും മറ്റും വീടുകളിലേക്ക്‌ മടങ്ങുന്നവരെ കൊള്ളയടിക്കുന്ന നാലംഗസംഘം ടൗണ്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞമാസം 28 ന്‌ രാത്രിയില്‍ മെഡിക്കല്‍ റെപ്രസന്റിറ്റീവായ മഹേഷ്‌ നായരെ ആക്രമിച്ച്‌ കഴുത്തിലുണ്ടായിരുന്ന മൂന്നരപവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ ടൗണ്‍ സി.ഐ. രത്നകുമാര്‍, എസ്‌.ഐ ശ്രീജിത്‌ കോടേരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പിടിച്ചുപറി സ്‌ഥിരം തൊഴിലാക്കിയ യുവാക്കള്‍ അറസ്‌റ്റിലായത്‌. ചാലാട്‌ ജയന്തി റോഡിലുള്ള വീട്ടിലേക്ക്‌ രാത്രിയില്‍ താളിക്കാവ്‌ റോഡിലൂടെ നടന്നുപോവുകയായിരുന്ന മഹേഷ്‌ എം. നായരെ ഓംനിവാനിലെത്തിയ സംഘം ഭീഷണിപ്പെടുത്തി കഴുത്തിലെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ുകയയായിരുന്നു. കണ്ണൂര്‍ പാറക്കണ്ടിയിലെ നസീമ മന്‍സിലില്‍ അബ്‌ദുല്‍ നസീര്‍ (34), കാഞ്ഞിരോട്‌ കരക്കാട്‌ ആനിയത്ത്‌ ഹൗസില്‍ ജുനൈസ്‌ (29), ഏച്ചൂര്‍ കമാല്‍പീടികയിലെ ഭാവത്ത്‌ റിഷാദ്‌ (23), കുടുക്കിമൊട്ട ഹാജി മൊട്ടയിലെ ഹാജി ക്വാര്‍ട്ടേഴ്‌സില്‍ ഇര്‍ഷാദ്‌ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികള്‍ പിടിച്ചുപറി നടത്താന്‍ ഉപയോഗിച്ച ഓംനിവാനും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പകല്‍ സമയങ്ങളില്‍ മറ്റ്‌ ജോലികളില്‍ ഏര്‍പ്പെടുന്ന സംഘം ഇടയ്‌ക്കിടെ ഒത്തുകൂടിയാണ്‌ രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തിയിരുന്നത്‌. അധികം ആള്‍ത്തിരക്കില്ലാത്ത റോഡുകളില്‍ കാത്തിരിക്കുന്ന സംഘം രാത്രി വൈകി വീട്ടിലേക്ക്‌ പോകുന്നവരെ പൊടുന്നനെ ആക്രമിച്ച്‌ പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്യുകയാണ്‌ പതിവ്‌. എ.എസ്‌.ഐമാരായ മഹിജന്‍, രാജീവന്‍, എസ്‌.പിയുടെ സ്‌ക്വാഡ്‌ അംഗങ്ങളായ അജിത്ത്‌, സുഭാഷ്‌, മിഥുന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌.ഐയോടൊപ്പമുണ്ടായിരുന്നത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW